ശ്രീചിത്രയിൽ ജോലി ഒഴിവ്: ഈ യോഗ്യതയുണ്ടോ? 42000 രൂപ വരെ ശമ്പളം വാങ്ങാം
ശ്രീചിത്രയിൽ ഒഴിവ്. സീനിയർ പ്രൊജക്ട് എൻജിനിയർ, പ്രൊജക്ട് അസോസിയേറ്റ് തസ്തികയിലാണ് ഒഴിവ്. നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം. യോഗ്യത,ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം.
മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിടെക്കും എംടെക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത. അതത് മേഖലകളിൽ ഉള്ള പ്രവൃത്തിപരിചയവും അഭികാമ്യം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25000 രൂപയാണ് ശമ്പളമായി ലഭിക്കുക. 20 ശതമാനം എച്ച്ആർഎയും ഉണ്ടാകും. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. മാർച്ച് 31 വരെയാകും നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ നീട്ടി നൽകും . ഒക്ടോബർ 6 ന് രാവിലെ 10 നാണ് അഭിമുഖം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/RESOURCES/B_2026-27_1912.pdf

സീനിയർ പ്രൊജക്ട് അസോസിയേറ്റ്
യോഗിക് സയൻസിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ നാച്ചുറോപതി ആൻഡ് യോഗിക് സയൻസസിൽ ബാച്ചിലേഴ്സ് ബിരുദം /പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സ് ഉള്ള ബി.എ.എം.എസ് ഇൻഡസ്ട്രിയൽ അല്ലെങ്കിൽ അക്കാദമിക് സ്ഥാപനങ്ങളിൽ നാല് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.യോഗയിലും ഫിസിയോളജിയിലും റിസർച്ച് ഡെവലെപ്പ്മൻ്റിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 42000 രൂപയാണ് ശമ്പളമായി ലഭിക്കുക. 18 ശതമാനം എച്ച്ആർഎയും ഉണ്ടാകും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. ഒക്ടോബർ 5 ന് ഉച്ചയ്ക്ക് 2 നാണ് അഭിമുഖം നടക്കുക. വിലാസം ബയോമെഡിക്കൽ ടെക്നോളജി വിംഗ്, സാറ്റ്‌ൽമൗണ്ട് പാലസ്, പൂജപ്പുര, തിരുവനന്തപുരം - 695 012
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി
സ്റ്റോർ അസിസ്റ്റൻ്റ്: താൽക്കാലിക ഒഴിവ്
മലപ്പുറം; ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ സ്റ്റോർ അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവ്. താൽക്കാലിക ഒഴിവാണ്. ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയാണിത്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. സർക്കാർ ഹോമിയോ ആശുപത്രിയിലോ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലോ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. സ്വകാര്യ ഹോമിയോ ആശുപത്രിയിലോ സ്വകാര്യ ഹോമിയോ ഡിസ്പെൻസറിയിലോ എ ക്ലാസ്സ് മെഡിക്കൽ പ്രാക്റ്റീഷണര്മാരുടെ കീഴിൽ മൂന്ന് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ജില്ലാ ലേബർ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷിക്കാനുള്ള പ്രായപരിധി 41 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,310 രൂപയാണ് ശമ്പളമായി ലഭിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 10 നകം അടുത്തുളള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.


Click it and Unblock the Notifications
