പത്താം ക്ലാസ് ജയിച്ചോ? കേന്ദ്ര സർക്കാർ ജോലി നേടാൻ മികച്ച അവസരം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ സീമാ ബൽ (SSB) 2026-ലേക്കുള്ള കോൺസ്റ്റബിൾ (ട്രേഡ്‌സ്മാൻ), ഡ്രൈവർ തസ്തികകളിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 827 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാനുള്ള മികച്ച അവസരമാണിത്.
ഒഴിവുകളുടെ വിന്യാസം
വിവിധ ട്രേഡുകളിലായി ഒഴിവുകൾ വിഭജിച്ചിരിക്കുന്നു. അതിൽ ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് ഡ്രൈവർ തസ്തികയിലാണ്
കോൺസ്റ്റബിൾ (ഡ്രൈവർ): 553 (പുരുഷന്മാർക്ക് മാത്രം)
കോൺസ്റ്റബിൾ (വെറ്ററിനറി): 34
ട്രേഡ്‌സ്മാൻ തസ്തികകൾ: വാഷർമാൻ (74), ബാർബർ (43), ഗാർഡനർ (41), ടെയ്‌ലർ (41), കോബ്ലർ (25), കാർപെന്റർ (7), വാട്ടർ കാരിയർ (5), വെയിറ്റർ (3).

പ്രായപരിധിയും ഇളവുകളും
ഓരോ തസ്തികയ്ക്കും വ്യത്യസ്തമായ പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്:
ഡ്രൈവർ & വെറ്ററിനറി: 18 മുതൽ 27 വയസ്സ് വരെ.
കാർപെന്റർ: 18 മുതൽ 25 വയസ്സ് വരെ.
മറ്റ് ട്രേഡ്‌സ്മാൻ തസ്തികകൾ: 18 മുതൽ 23 വയസ്സ് വരെ.
സംവരണ വിഭാഗക്കാർക്ക്: SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരം Pay Level-3 ലാണ് നിയമനം ലഭിക്കുക. ശമ്പള സ്കെയിൽ ₹21,700 മുതൽ ₹69,100 വരെ. ഇതുകൂടാതെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎ (DA), എച്ച്ആർഎ (HRA), റേഷൻ അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. തുടക്കത്തിൽ ഏകദേശം ₹40,000-ത്തിന് മുകളിൽ മാസശമ്പളം പ്രതീക്ഷിക്കാം.
തിരഞ്ഞെടുപ്പ് രീതി
അഞ്ച് ഘട്ടങ്ങളിലായാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കായികക്ഷമതാ പരീക്ഷ (Physical Test), എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് (Trade Test), രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശാരീരിക അളവുകൾക്കും ഓട്ടത്തിനും (Running) കൃത്യമായ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിൽ നിശ്ചയിച്ചിട്ടുണ്ട്.
കായികക്ഷമത പരീക്ഷ
തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയുമാണ്. പുരുഷന്മാർ 4.8 കിലോമീറ്റർ 24 മിനിറ്റിനുള്ളിലും, സ്ത്രീകൾ 2.4 കിലോമീറ്റർ 18 മിനിറ്റിനുള്ളിലും ഓടിത്തീർക്കണം.
ഉയരം (Height): ജനറൽ വിഭാഗം പുരുഷന്മാർക്ക് 170 സെ.മീറ്ററും സ്ത്രീകൾക്ക് 157 സെ.മീറ്ററും ഉയരം ഉണ്ടായിരിക്കണം. (ST വിഭാഗക്കാർക്കും മലയോര മേഖലയിലുള്ളവർക്കും ഇളവുകൾ ബാധകമാണ്).
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ 2026 മാർച്ച് 21 മുതൽ ഏപ്രിൽ 20 വരെ www.ssb.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ജനറൽ, OBC, EWS വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, SC/ST, മുൻ സൈനികർ എന്നിവർക്ക് ഫീസില്ല.












Click it and Unblock the Notifications