Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി പൊലീസില്‍ സ്വപ്ന ജോലി; നിരവധി ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി) ഡല്‍ഹി പോലീസിലേക്കുപം സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിലേക്കും താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ssc.nic.in- ലെ വിശദമായ നോട്ടിഫിക്കേഷന്‍ പരിശോധിക്കാം. ആഗസ്റ്റ് 15ന് ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയാണ് പരീക്ഷ. 2023 ഒക്ടോബര്‍ മാസത്തില്‍ പരീക്ഷ നടക്കാന്‍ സാധ്യതയുണ്ട്.

ഒഴിവുകളുടെ വിശദാംശങ്ങള്‍

എസ് ഐ ഡല്‍ഹി പോലീസ്- പുരുഷന്‍: 109 ഒഴിവുകള്‍
എസ് ഐ ഡല്‍ഹി പോലീസ്-സ്ത്രീ: 53
സി എ പി എഫ് എസ് ഐ (ജിഡി): 1714

ഓഗസ്റ്റ് ഒന്നിന് 20-25 വയസ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് ആനൂകൂല്യമുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യമായ ബിരുദം ആവശ്യമാണ്. എസ് എസ് സി ഡല്‍ഹി പോലീസ്, സി എ പി എഫ് എസ് ഐ റിക്രൂട്ട്മെന്റ് 2023-ന് അപേക്ഷ 100 രൂപയാണ്. സംവരണത്തിന് അര്‍ഹരായ വിഭാഗങ്ങള്‍ക്കും വനിതാ ഉദ്യോഗാര്‍ത്ഥികളെയും ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

job

വാക്-ഇന്‍-ഇന്‍റര്‍വ്യൂ

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പള്‍മനറി മെഡിസിൻ, ഓർത്തോ എന്നി വിഭാഗങ്ങളിൽ സീനിയർ റസിഡൻറ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

സിനിയർ റസിഡൻറ് സീനിയര്‍ റസിഡന്‍റ് (പള്‍മണറി) സീനിയർ റസിഡൻറ് (ഓര്‍ത്തോ) ഓരോ ഒഴിവ് വീതം. യോഗ്യത : എം.ബി.ബി.എസ്, എം.ഡി/ഡിഎന്‍ബി ഇന്‍ കണ്‍സേണ്ട് ഡിസിപ്ലിന്‍/ടിസി രജിസ്ട്രേഷന്‍ (MBBS,MD/ DNB in concerned discipline/TC Registration.) വേതനം 70,000 രൂപ.

ആറുമാസ കാലയളവിലേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്സ്. യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 25.07.2023 (ചൊവ്വ) എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ രാവിലെ 10.30ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ .സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. ഫോൺ 0484 2754000.

ഇന്റർവ്യൂ ആഗസ്റ്റ് 11ന്

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം കസാക്സിന് കീഴിലുള്ള ആർട് പ്ലസ് സെന്ററിൽ മെഡിക്കൽ ഓഫീസറെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ആഗസ്റ്റ് 3 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനായി തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകുക. ഫോൺ 0487 2200310, 2200319.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+