• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്സി വിളിക്കുന്നു; ദില്ലി പൊലീസില്‍ ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി പൊലീസ്, സി എ പി എഫില്‍ നിരവധി ഒഴിവുകള്‍. എസ്എസ്സി 4300 സബ് ഇന്‍സ്‌പെക്ടര്‍ ( ഡല്‍ഹി പോലീസ്, സി എ പി എഫ് ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ
ssc.nic.in വഴി അപേക്ഷിക്കാം .

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വിളിക്കുന്നു: സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നുബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വിളിക്കുന്നു: സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങള്‍

പോസ്റ്റ്: സി എ പി എഫുകളില്‍ സബ് ഇന്‍സ്‌പെക്ടര്‍ (ജി ഡി).
ഒഴിവുകളുടെ എണ്ണം: 3960
പേ സ്‌കെയില്‍: 35400 - 112400 / ലെവല്‍-6

പോസ്റ്റ്: ഡല്‍ഹി പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ( എക്സിക്യൂട്ടീവ് ) - ( ആണ്‍/പെണ്‍ ).
ഒഴിവുകളുടെ എണ്ണം: 228 പുരുഷന്മാരും 112 സ്ത്രീകളും

ഉദ്യോഗാര്‍ത്ഥി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും സ്ട്രീമില്‍ ബിരുദം നേടിയിരിക്കണം .
പ്രായപരിധി : 20 മുതല്‍ 25 വയസ്സ് വരെ

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
  ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

  ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

  നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ ഗവൺമെന്റിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം: 40 വയസിന് താഴെ. താൽപര്യമുള്ളവർ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20 വൈകിട്ട് 5 മണി വരെ.

  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 04/2022) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 15 ഉം സപ്ലിമെന്ററി ലിസ്റ്റിൽ 13 പേരുമടക്കം ആകെ 28 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in ലും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിലും പരിശോധനയ്ക്ക് ലഭിക്കും.

  കരാര്‍ നിയമനം: അപേക്ഷിക്കാം

  കരാര്‍ നിയമനം: അപേക്ഷിക്കാം

  ആലപ്പുഴ: മോണിറ്ററിംഗ് അന്‍ഡ് ഇവാല്യുവേഷന്‍ കം അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ആലപ്പുഴ എയ്ഡ്സ് നിയന്ത്രണ ഓഫീസ് മുഖേന നടത്തുന്ന സുരക്ഷാ ഐ.ഡി.യു. (ഇന്‍ജക്ടബില്‍ ഡ്രഗ് യൂസേഴ്സ്) പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
  യോഗ്യത: എം.എസ്.ഡബ്ലു/ എം. കോം./ എം.ബി.എ. അല്ലെങ്കില്‍ ബി.കോം. ബിരുദവും ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ് ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ ജോലി പരിജ്ഞാനവും.
  അപേക്ഷകള്‍ ഇമെയില്‍ ചെയ്യേണ്ട വിലാസം: alappuzhaidu@gmail.com. അവസാന തിയതി: ഓഗസ്റ്റ് 17

  അധ്യാപക ഒഴിവ്

  അധ്യാപക ഒഴിവ്

  ചേലക്കര ഗവണ്മെന്റ് പോളി ടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഓഗസ്റ്റ് 17ന് രാവിലെ പത്തുമണിക്കുള്ള പരീക്ഷക്കും അഭിമുഖത്തിനും ഹാജരാകണം.

  ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

  English summary
  SSC CPO Recruitment; Vacancies in Delhi Police, how to apply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X