കൊവിഡിനെ തുടര്‍ന്ന് മാറ്റി വെച്ച എസ്എസ്സി റിക്രൂട്ട്മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍
കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെച്ച് റിക്രൂട്ട്മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍ നടത്തുമെന്ന് സ്റ്റാഫ് സെലക്ഷന് കമ്മീഷന്. തിങ്കളാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം സാഹചര്യത്തിനനുസരിച്ച് ഇനിയും പരീക്ഷ തിയ്യതികളില്‍ മാറ്റം വരാമെന്ന് കമ്മീഷന് അറിയിച്ചു. അറിയിപ്പുകളും മറ്റ് വിവരങ്ങളും കമ്മീഷന്റെ ssc.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കുംരാജ്യത്തെ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ തുടരും.
പുതുക്കിയ പരീക്ഷ തിയ്യതികള്‍ ഇപ്രകാരമാണ്
കമ്പൈന്‍ഡ് ഹയര്‍സെക്കണ്ടറി ലെവല്‍ പരീക്ഷ 2019- ഓഗസ്റ്റ്്്് 17 മുതല്‍ 28 വരെ
ജൂനിയര്‍ എഞ്ചിനിയര്‍-2019-പേപ്പര്‍ 1-സെപ്തംബര്‍ 1 മുതല്‍ 4 വരെ
സെലക്ഷന് പോസ്റ്റ് എക്സാമിനേഷന്-2020-സെപ്തംബര്‍ 7 മുതല്‍ 9 വരെ
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി ആന്റ് ഡി- സെപ്തംബര്‍ 10 മുതല്‍ 12 വരെ
സബ്ഇന്‍സ്പെക്ടര്‍ ഇന്‍ ദില്ലി പൊലീസ് ആന്റ് സിഎപിഎഫ് - സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ
ജൂനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര് പേപ്പര്‍-1- ഒക്ടോബര്‍ 6
കമ്പൈന്‍ഡ് ട്രാഡ്വേറ്റ് ലെവല്‍- ഒക്ടോബര്‍ 14 മുതല്‍ 17 വരെ
നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കും; ബസ് ടിക്കറ്റ് വര്‍ധനവ് ഉണ്ടാവില്ല
സൂരജിന്റെ കുടുംബം മുഴുവൻ കുടുങ്ങും;ഉത്രയുടെ അച്ഛന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ,വീണ്ടും ട്വിസ്റ്റ്
'രാഹുലിന് വീക്ക്നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്കി