കാനഡയിലും യുകെയിലും പോകണ്ട: 1.5 ലക്ഷം വരെ ശമ്പളം ഇന്ത്യയില്‍ നേടാം, 307 ഒഴിവുകള്‍
307 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ( എസ് എസ് സി). ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ (ജെഎച്ച്ടി), ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേറ്റർ 2023 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2023 സെപ്റ്റംബർ 12 വരെ ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രായപരിധി 18-30. ബിരുദാനന്തര ബിരുദമാണ് യോഗ്യത.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ഒക്ടോബറിൽ നടക്കും.100 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി /എസ് ടി വിഭാഗങ്ങൾക്കും വിമുക്ത ഭടൻമാർ / വനിതകൾ എന്നിവർക്കും അപേക്ഷാ ഫീസില്ല. https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയില്‍ 35400 രൂപ മുതല്‍ 112400 വരെയാണ് ശമ്പള സ്കെയില്‍. ജൂനിയർ ട്രാൻസ്ലേറ്റർ തസ്തികയിലും സമാനമായ നിരക്കില്‍ ശമ്പളം ലഭിക്കും. അതേസമയം, സീനിയർ ട്രാൻസ്ലേറ്റർ 2023 തസ്തികയില്‍ 44900 രൂപ മുതല്‍ - 142400 വരേയുമാണ്.പരീക്ഷ സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in തുടങ്ങിയ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
അധ്യാപക ഒഴിവ്
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകളിൽ നിയമനത്തിനായി അഞ്ചിന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും പി എച്ച് ഡി/നെറ്റ് യോഗ്യതയും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
പി എച്ച് ഡി / നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.എ യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.
പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ Genetic Improvement of selected tree species- phase-1. Plus tree selection, standardization of the propagation techniques, establishment of seed Orchards and Clonal Hedge garden ൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി സെപ്റ്റംബർ 11നു രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.kfri.res.in.
ആർസിസിയിൽ നഴ്സിങ് അസിസ്റ്റന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 8ന് വൈകിട്ട് 3.30 നകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറമിനും: www.rcctvm.gov.in
പാർട്ട് ടൈം സ്വീപ്പർ
പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. താത്പര്യമുള്ളവർ സെപ്റ്റംബർ 4ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 232 246 / 297 617, 8547005084.
ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി/എംഫിൽൽൽൽൽൽ 50 ശതമാനം മാർക്കിൽ കുറയാതെ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 5ന് രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2222935, 9400006418.












Click it and Unblock the Notifications