തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് , അപേക്ഷ ക്ഷണിച്ചു, അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സയൻസ് വിഷയമായി പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ/അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. എന്നിവയും അംഗീകൃത സർവകലാശാലയിൽനിന്നു ബി.എസ്സി നഴ്സിങ്/ മൂന്നു വർഷ കാലാവധിയിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് എന്നിവയും കേരള നഴ്‌സസ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷ കാലാവധിക്കാകും നിയമനം. താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 19നു വൈകിട്ടു മൂന്നിനു മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തിയാകും നിയമനം. കൂടുതൽ വിവരങ്ങൾക്ക് 0471 2528855.

പ്രിൻസിപ്പൽ കരാർ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം 25നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം- നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.
ശരണബാല്യം പദ്ധതിയില്‍ ചെല്‍ഡ് റെസ്‌ക്യു ഓഫീസര്‍
ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം പദ്ധതിയില്‍ ചെല്‍ഡ് റെസ്‌ക്യു ഓഫീസറെ നിയമിക്കുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത: എം.എസ് ഡബ്ല്യൂ അല്ലെങ്കില്‍ എം.എ സോഷ്യോളജി. കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായം- 2022 ഫെബ്രുവരി ഒന്നിന് 30 വയസ് കവിയരുത്. അപേക്ഷകര്‍ ആലപ്പുഴ ജില്ലക്കാരായിരിക്കണം. കൃത്യവിലോപത്തിന്‍റെ പേരില്‍ നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല.
യോഗ്യത (എസ്.എസ്.എല്‍.സി. മുതല്‍), പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം തപാലിലോ നേരിട്ടോ അപേക്ഷിക്കണം. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ-1.ഫോണ്‍: 0477 2241644.
ഒ.ആര്‍.സി. പ്രോജക്ട് അസിസ്റ്റന്‍റ് നിയമനം
ആലപ്പുഴ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒ.ആര്‍.സി. പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 22,290 രൂപ ഓണറേറിയം ലഭിക്കും.
യോഗ്യത- എം.എസ്. ഡബ്‌ള്യൂ/ അംഗീകൃത ബി. എഡ് ബിരുദം/ ബിരുദവും ഒ.ആര്‍.സി.ക്ക് സമാനമായ പരിപാടികളില്‍ മൂന്നു വര്‍ഷത്തെ നേതൃപരമായ പരിചയവും. പ്രായം- 2022 ഫെബ്രുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകര്‍ ആലപ്പുഴ ജില്ലയില്‍ താമസിക്കുന്നവര്‍ ആയിരിക്കണം. കൃത്യവിലോപത്തിന്‍റെ പേരില്‍ നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല.
യോഗ്യത (എസ്.എസ്.എല്‍.സി. മുതല്‍), പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം തപാലിലോ നേരിട്ടോ അപേക്ഷിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ-1. ഫോണ്‍: 0477 2241644.
അധ്യാപകരെ നിയമിക്കുന്നു
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും പട്ടികജാതി വികസന വകുപ്പിന്‍റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന കലവൂര്‍ ഗവണ്‍മെന്‍റ് പ്രീമെട്രിക്ക് ഹോസ്റ്റലില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് വനിതാ അധ്യാപകരെ നിമിക്കുന്നു.
കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് ഹൈസ്കൂള്‍ വിഭാഗത്തിലേക്കും ബിരുദവും, ബി.എഡും ഉള്ളവര്‍ക്ക് യു.പി വിഭാഗത്തിലേക്കും അപേക്ഷിക്കാം.
അവസാന തീയതി ഫെബ്രുവരി 16. അസല്‍ സര്‍ട്ടിഫക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍: 9447573818.
ഹെല്‍ത്ത് പ്രൊമോട്ടര്‍; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25നും 50നുമിടയില്‍ പ്രായമുള്ള സേവനസന്നദ്ധരായ പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത -പത്താം ക്ലാസ്.
പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. ടി.എ. ഉള്‍പ്പടെ 13,500രൂപ ഹോണറേറിയം ലഭിക്കും.
www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ മുഖേന ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അപേക്ഷിക്കണം.
നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 0475 2222353, 9496070335.












Click it and Unblock the Notifications