സൗദി അറേബ്യയിൽ സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നീഷ്യന്‍: തൊഴിൽ അവസരങ്ങൾ അറിയാം
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് എന്നിവരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. കാത്ലാബ് ടെക്‌നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് തസ്തികകളില്‍ പുരുഷന്‍മാര്‍ക്കും സ്റ്റാഫ് നഴ്സ് തസ്തികയില്‍ സ്ത്രീകള്‍ക്കുമാണ് അവസരം.
ബന്ധപ്പെട്ട മേഖലയില്‍ ബിരുദമാണ് യോഗ്യത. കാത്ലാബ് ടെക്‌നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് തസ്തികകളിലേക്ക് കുറഞ്ഞത് നാലു വര്‍ഷത്തെയും സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെയും പ്രവൃത്തി പരിചയം വേണം. പ്രായപരിധി 30 വയസ്സ്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ www.norkaroots.org യില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിലുള്ള ഫസ്റ്റ് ക്ലാസ് എൻജിനിയറിങ് ബിരുദം ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 11ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് എത്തണം.
ഡെപ്യൂട്ടേഷൻ നിയമനം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ക്ലാർക്ക് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നു. 27900-63700 ആണ് സി.എയുടെ ശമ്പളസ്‌കെയിൽ. 26500-60700 ആണ് ക്ലാർക്ക് തസ്തികയിലെ ശമ്പള സ്‌കെയിൽ. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും KSR Part I Rule 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം.
അപേക്ഷകൾ ഒക്‌ടോബർ 30 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023(1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2720977.
സിനിമ ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റർ പരീക്ഷാബോർഡ് 2021 ഡിസംബറിൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: www.ceikerala.gov.in.
യോഗ ടീച്ചർ ഒഴിവ്
പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാമന്ദിരത്തിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കുന്നതിന് യോഗ ടീച്ചറെ നിയമിക്കുന്നു. ഇതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 8ന് രാവിലെ 11ന് പൂജപ്പുര ഗവ: മഹിളാമന്ദിരത്തിൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എത്തണം. യോഗയിൽ ഡിപ്ലോമയുള്ള വനിതകളെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുക. വിലാസം: ഗവ: മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 0471 2340126.
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം 11 ന് രാവിലെ 11 മണിക്ക് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം.
ഗസറ്റ് ലക്ചറർ ഇന്റർവ്യൂ
Recommended Video
കാര്യവട്ടം സർക്കാർ കോളേജിൽ തമിഴ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 18 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2417112.












Click it and Unblock the Notifications