Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാഫ് നഴ്‌സ്, സൈക്കോളജി അപ്രന്റീസ്: തൊഴിൽ അവസരങ്ങൾ അറിയാം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവെർനസ്സ് പ്രോഗാം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. പ്രതിമാസം 17,600 രൂപ വേതനം.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുളളതും ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയം എന്നിവയുള്ളവരുമായ താത്പര്യമുളള ഉദ്യോദാർത്ഥികൾ ഒക്ടോബർ 5 ന് മുൻപ് [email protected] ലേക്ക് വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയയ്ക്കണം. ഉദ്യോഗാർത്ഥികളുടെ മൊബൈൽ നമ്പർ ഇ-മെയിൽ വിലാസം എന്നിവയും ഉൾപ്പെടുത്തണം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അഭിമുഖം നടത്തും. അഭിമുഖത്തിന്റെ തീയതിയും സമയവും ഉദ്യോഗാർത്ഥികളെ അറിയിക്കും.

job

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ

01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടുകൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും.

ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിൽ തൊഴിൽ രഹിത വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക പുതുക്കൽ, ഓൺലൈൻ പോർട്ടാലായ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും നിർവഹിക്കാം.

മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍

തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ ദിവസവേതനടിസ്ഥാനത്തില്‍ മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍, സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മള്‍ട്ടിടാക്‌സ് കെയര്‍ ഗിവര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസും സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് ഡിഗ്രി, ബി.എഡ്(സ്‌പെഷ്യല്‍ എം.ആര്‍)/ഡിഗ്രി, ഡി.എസ്.ഇ(എം.ആര്‍) ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ ഏഴിന് രാവിലെ 11ന് സ്ഥാപനത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0494 2699050.

സ്റ്റാഫ് നഴ്‌സ്

Recommended Video

cmsvideo
    ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

    പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സിനെ താത്ക്കാലികമായി നിയമിക്കുന്നു. പ്ലസ്ടു, ഗവ . അംഗീകൃത ജി.എന്‍.എം കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ നാലിന് രാവിലെ 11ന് ആശുപത്രിയില്‍ നടത്തുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0494 2666439.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+