വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ
ദില്ലി: വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ് എസ് സി). ദില്ലി പോലീസ്, സി എ പി എഫ് എസ് സേനകളിലെ സബ് ഇൻസ്പെക്ടർ, സി ഐ എസ് എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകളിലെ തിരഞ്ഞെടുപ്പിനായി നടത്തിയ പരീക്ഷയുടെ അന്തിമഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് ssc.nic.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. 1433 ഉദ്യോഗാർഥികളാണ് വിവിധ സേനകളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ബംഗാള്‍ തെരഞ്ഞെടുപ്പ് ആറാംഘട്ട പോളിംഗ് തുടരുന്നു, ചിത്രങ്ങള്‍ കാണാം
നേരത്തെ നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ 2557 ഉദ്യോഗാർഥികളാണ് രേഖാപരിശോധനയ്ക്ക് യോഗ്യത നേടിയത്. കോവിഡ് രോഗ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതലുള്ള എല്ലാ നിയമന നടപടികളും എസ് എസ് സി മാറ്റി വെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിച്ചാൽ മതിയാവും.
നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications