കേന്ദ്രസര്‍വീസില്‍ നിങ്ങളുടെ സ്വപ്ന ജോലി, ഇതാണ് പറ്റിയ സമയം, വേഗം അപേക്ഷിച്ചോ
കമ്പ്യൂട്ടര്‍ അധിഷ്ടിത ഒബ്ജക്ടീവ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. നെഗറ്റീവ് മാര്‍ക്കുണ്ട്.

ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് (എസ് എസ് സി) കീഴിലുള്ള 5369 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍വീസിലെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ 549 തസ്തികകളിലായി 5369 ഒഴിവുണ്ട്. കേരള കര്‍ണാടക റീജ്യണില്‍ 378 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 27 വരെ അപേക്ഷിക്കാം.
യോഗ്യത മാനദണ്ഡങ്ങള്‍
മെട്രിക് ലെവല്‍ പോസ്റ്റുകള്‍ക്ക്: ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് അല്ലെങ്കില്‍ ഹൈസ്‌കൂള്‍ വിജയം
ഇന്റര്‍മീഡിയറ്റ് ലെവല്‍ പോസ്റ്റുകള്‍ക്ക്: 10+2 അല്ലെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായിരിക്കണം.
ഗ്രാജ്വേറ്റ് ലെവല്‍ പോസ്റ്റുകള്‍ക്ക്: ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാല / സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും മേഖലയില്‍ ബാച്ചിലേഴ്‌സ് ബിരുദം
കമ്പ്യൂട്ടര്‍ അധിഷ്ടിത ഒബ്ജക്ടീവ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. നെഗറ്റീവ് മാര്‍ക്കുണ്ട്. പരീക്ഷ സിലബസ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓരോ വിഭാഗത്തിനും വ്യത്യസ്തമായ പരീക്ഷയായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക്
https://ssc.nic.in/ എന്ന വെബ്സൈറ്റ് വഴി 2023 മാര്‍ച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ ക്ഷണിച്ചു
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി), സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നീ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം . വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 31 വൈകുന്നേരം 4 ന് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04864224399.












Click it and Unblock the Notifications