കേന്ദ്ര പൊലീസ് സേനകളില്‍ എസ്‌ഐ ആകാം; നിരവധി ഒഴിവുകള്‍; ലക്ഷം രൂപയിലേറെ ശമ്പളം!
കേന്ദ്ര പൊലീസ് സേനകളിലെ ഒഴിവുകള്‍ നികത്താന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്സി) അര്‍ഹരായ ഉേദ്യാഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 4187 സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 28 ആണ്. മേയ് 9,10,13 തിയതികളിലാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ.
ഡല്‍ഹി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലേക്ക് പുരുഷന്‍മാര്‍ക്ക് 125 ഒഴിവുകളും വനിതകള്‍ക്ക് 61 ഒഴിവുകളുമാണ് ഉള്ളത്. സി എ പി എഫില്‍ പുരുഷന്‍മാര്‍ക്ക് 4001 ഒഴിവുകളും വനിതകള്‍ക്ക് 308 ഒഴിവുകളും ഉണ്ട്. 2024 ആഗസ്റ്റ് ഒന്നിന് 20 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 5 വര്‍ഷവും ഒബിസിക്കു 3 വര്‍ഷവും ഇളവുകളുണ്ടായിരിക്കും.

ബിരുദം/തത്തുല്യവുമാണ് വിദ്യാഭ്യാസ യോഗ്യത. ഡല്‍ഹി പൊലീസിലെ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷന്‍മാര്‍ കായികക്ഷമതാ പരീക്ഷാവേളയില്‍ നിലവിലുള്ള എല്‍എംവി ഡ്രൈവിങ് ലൈസന്‍സും ഹാജരാക്കണം. സാധുവായ എല്‍എംവി ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് സി എ പി എഫ് തസ്തികയിലേക്ക് അപേക്ഷിക്കാനെ സാധിക്കൂ.
100 രൂപയാണ് അപേക്ഷ ഫീസ്. അതേസമയം സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഫീസ് ഇല്ല. എഴുത്ത് പരീക്ഷയും കായികക്ഷമതാ പരീക്ഷയും മെഡിക്കല്‍ പരിശോധനയും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കേ നിയമനം ലഭിക്കൂ. 35,400-1,12,400 രൂപയായിരിക്കും പ്രതിമാസ ശമ്പളം. തിരുവനന്തപുരം-9211, കൊല്ലം-9210, കോട്ടയം-9205, കോഴിക്കോട്-9206, തൃശൂര്‍-9212 എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍.
പുരുഷന്‍മാര്‍ക്ക് 170 സെ.മി ഉയരവും 80-85 സെ.മി നെഞ്ചളവും വേണം. സ്ത്രീകള്‍ക്ക് 157 സെ.മി ഉയരവും എസ്ടി/എസ്സി വിഭാഗക്കാര്‍ക്ക് 162.5 സെ.മി ഉയരവും 77-82 സെ.മി നെഞ്ചളവുമാണ് വേണ്ടത്. ഉയരത്തിന് ആനുപാതികമായ തൂക്കം എല്ലാവര്‍ക്കും വേണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദം, പിടച്ച ഞരമ്പുകള്‍, കോങ്കണ്ണ് എന്നിവ അയോഗ്യതയായി കണക്കാക്കും. ഉദ്യോഗാര്‍ത്ഥിക്ക് കൃത്യനിര്‍വഹണത്തിന് തടസ്സമാകുന്ന വൈകല്യങ്ങളൊന്നും പാടില്ല.
16 സെക്കന്റില്‍ 100 മീറ്റര്‍ ഒാട്ടം, 6.5 മിനിറ്റില്‍ 1.6 കി.മീ ഓട്ടം. 3.65 മീറ്റര്‍ ലോംഗ് ജംപ്, 1.2 മീറ്റര്‍ ഹൈജംപ്, 4.2 മീറ്റര്‍ ഷോട്ട്പുട്ട് എന്നിവയാണ് പുരുഷന്‍മാര്‍ക്ക് വേണ്ട കായിക ക്ഷമത. സ്ത്രീകള്‍ക്ക് 18 സെക്കന്റില്‍ 100 മീറ്റര്‍ ഓട്ടം, 4 മിനിറ്റില്‍ 800 മീ ഓട്ടം, ലോങ്ജംപ്: 2.7 മീറ്റര്‍, ഹൈജംപ്: 0.9 മീറ്റര്‍ എന്നിങ്ങനെയാണ് കണക്ക്.












Click it and Unblock the Notifications