Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് ഗസ്റ്റ് അധ്യാപക ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം

തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രിൻസിപ്പലിന്റെ ചേമ്പറിൽ 20ന് നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് രാവിലെ 10 മണി മുതലും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ഉച്ചയ്ക്ക് ഒരു മണി മുതലുമാണ് ഇന്റർവ്യൂ. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 04902346027, ഇ-മെയിൽ: [email protected].

ഇലക്ട്രിഷ്യൻ താത്ക്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ-1, ഈഴവ/ തിയ്യ/ ബില്ലവ-1, എസ്.സി-1 എന്നീ വിഭാഗങ്ങളിലായി ഇലക്ട്രിഷ്യൻ തസ്തികയിൽ മൂന്ന് താത്ക്കാലിക ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഡിപ്ലോമയാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇലക്ട്രിഷ്യൻ കോഴ്‌സ് പാസായ ഐ.ടി.ഐക്കാരെയും പരിഗണിക്കും. ഫിലിം സ്റ്റുഡിയോയിൽ രണ്ടു വർഷത്തെ പരിചയം വേണം. പ്രായം 18നും 41നും മധ്യേ ആയിരിക്കണം. 19,000 - 43,600 രൂപയാണ് വേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂൺ 10നകം പേര് രജിസ്റ്റർ ചെയ്യണം.

JOB

പ്ലംബര്‍ നിയമനം; അഭിമുഖം 2022 മെയ് 30ന്

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്ലംബര്‍ നിയമനത്തിനുള്ള അഭിമുഖം 2022 മെയ് 30 രാവിലെ 11ന് ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പത്താം ക്ലാസും ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്ലംബര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പ്ലംബിംഗ് ലൈസന്‍സും ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഫോണ്‍-0477 2253324

അധ്യാപക ഒഴിവ്

മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇഡി, ഇംഗ്ലീഷ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം ആര്‍ ഡി എ (ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖം മെയ് 28ന് രാവിലെ 10.30ന് നടക്കും. ഫോണ്‍ 9400046820

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+