നിങ്ങള്‍ യോഗ്യരാണോ? സ്റ്റീല്‍ അതോറിറ്റിയില്‍ 249 ഒഴിവുകള്‍, തുടക്ക ശമ്പളം അരലക്ഷം രൂപ..!
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയില്‍) മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. എട്ട് എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി ആകെ 249 തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെയിലിന്റെ ഔദ്യോഗിക സൈറ്റായ sailcareers.com സന്ദര്‍ശിച്ച് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 25 വരെ റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്കായി രജിസ്റ്റര്‍ ചെയ്യാം. സെയിലിലേക്ക് അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ അവരുടെ ഗേറ്റ് 2024 രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. എട്ട് ഗേറ്റ് 2024 എഞ്ചിനീയറിംഗ് പേപ്പറുകളില്‍ ലഭിച്ച സ്‌കോറുകള്‍ സെയില്‍ പരിഗണിക്കും. കെമിക്കല്‍ (CH), സിവില്‍ (CE), കമ്പ്യൂട്ടര്‍ (CS), ഇന്‍സ്ട്രുമെന്റേഷന്‍ (IN), ഇലക്ട്രിക്കല്‍ (EE), ഇലക്ട്രോണിക്‌സ് (EC), മെക്കാനിക്കല്‍ (ME), മെറ്റലര്‍ജിക്കല്‍ (MT) എന്നിവയാണ് ഈ പേപ്പറുകള്‍.

ഗേറ്റ് 2024 പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പ്രസക്തമായ ഗേറ്റ് 2024 പരീക്ഷാ പേപ്പറിലെ അവരുടെ പ്രകടനത്തെയും കമ്പനിയുടെ ആവശ്യകതകളെയും അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുക. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവിനും വിളിക്കും. സെയില്‍ വെബ്സൈറ്റിലോ ഇമെയിലിലോ ഫോണിലോ ഉള്ള കരിയര്‍ പേജ് വഴിയായിരിക്കും വിവരം ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുക.
അന്തിമ തിരഞ്ഞെടുപ്പിനായി യഥാക്രമം 75:10:15 വെയിറ്റേജില്‍ ഗേറ്റ് 2024, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ സ്‌കോറുകള്‍ സമന്വയിപ്പിച്ച് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. കെമിക്കല്‍: 10, സിവില്‍: 21, കമ്പ്യൂട്ടര്‍: 9, ഇലക്ട്രിക്കല്‍: 61, ഇലക്ട്രോണിക്‌സ്: 5, ഇന്‍സ്ട്രുമെന്റേഷന്‍: 11, മെക്കാനിക്കല്‍: 69, മെറ്റലര്‍ജി: 63 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
എട്ട് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ (കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍. , ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, അല്ലെങ്കില്‍ മെറ്റലര്‍ജി) ഏതെങ്കിലും ഒന്നില്‍ ഉദ്യോഗാര്‍ത്ഥി 65% മാര്‍ക്കോടെ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിരിക്കണം (എല്ലാ സെമസ്റ്ററുകളുടെയും ശരാശരി, ഇന്‍സ്റ്റിറ്റ്യൂട്ട്/യൂണിവേഴ്‌സിറ്റി ഏതെങ്കിലും പ്രത്യേക വര്‍ഷം/സെമസ്റ്ററിന് നല്‍കിയിരിക്കുന്ന വെയിറ്റേജ് പരിഗണിക്കാതെ).
ജനറല്‍ (103), ഒബിസി (എന്‍സിഎല്‍)(67), എസ്‌സി (37), എസ്ടി (18), ഇഡബ്ല്യുഎസ് (24) എന്നിങ്ങനെയാണ് ഒഴിവുകള്‍. 1996 ജൂലൈ 25 ന് ശേഷം ജനിച്ചവര്‍ അപേക്ഷിച്ചാല്‍ മതി. പരമാവധി പ്രായപരിധി 28 വയസാണ്. 50000 രൂപയാണ് പ്രതിമാസ ശമ്പളം. ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ അസിസ്റ്റന്റ് മാനേജര്‍ പദിയും 60000 രൂപ പ്രതിമാസ ശമ്പളവും ലഭിക്കും.












Click it and Unblock the Notifications