Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റീല്‍ അതോറിറ്റിയില്‍ അവസരം; ശമ്പളം ഒരുലക്ഷം വരെ; ആര്‍ക്കൊക്കെ അപേക്ഷിക്കാം

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (സെയില്‍) അവസരം. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ജിഡിഎംഒ) തസ്തികയിലേക്ക് താല്‍പ്പര്യമുള്ളവരും അനുയോജ്യരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. മൂന്ന് ഒഴിവുകള്‍ നികത്തുന്നതിനാണ് നിയമനം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 69 വയസില്‍ കൂടരുത്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 100000 രൂപ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ചസ്‌നല്ല, ജിത്പൂര്‍, തസ്ര (ധന്‍ബാദ്, ജാര്‍ഖണ്ഡ്), രാംനാഗോര്‍ (പശ്ചിമ ബര്‍ധമാന്‍, പശ്ചിമ ബംഗാള്‍) എന്നിവിടങ്ങളില്‍ നിയമിക്കും. മെഡിക്കല്‍ സ്‌ക്രീനിങ്ങിന് ശേഷം നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും.

Jobs In Sail

ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഇത് കമ്പനിയുടെ വിവേചനാധികാരത്തില്‍ ഒരു വര്‍ഷത്തേക്ക് രണ്ട് തവണ നീട്ടാവുന്നതാണ്. ഫെബ്രുവരി 16 ന് രാവിലെ പത്ത് മണി മുതലാണ് ഇന്റര്‍വ്യൂ നടക്കുക. സാറ്റര്‍ഡേ ക്ലബ്, സെയില്‍ കോളിറീസ് ഡിവിഷന്‍, ചന്‍സല്ല, ധന്‍ബാദ്-ജാര്‍ഖണ്ഡ് 828135 ആണ് വിലാസം. രജിസ്‌ട്രേഷന്‍ 9 മണി മുതല്‍ 12 മണി വരെയാണ്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തില്‍ നിന്ന് ശൂന്യമായ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അഭിമുഖ സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം പൂരിപ്പിച്ച അതേ അപേക്ഷാ ഫോറം കൊണ്ടുവരണം. എംസിഐ അംഗീകരിച്ച ഒരു സര്‍വ്വകലാശാല/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം ബി ബി എസ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെയില്‍ റിക്രൂട്ട്മെന്റ് 2024-ന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+