സ്റ്റീല്‍ അതോറിറ്റിയില്‍ നിരവധി ഒഴിവുകള്‍; 2.20 ലക്ഷം വരെ ശമ്പളം, ആര്‍ക്കൊക്കെ അപേക്ഷിക്കാം?
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയില്‍) എക്സിക്യുട്ടീവ്, നോണ്‍ എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. മൊത്തം 108 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികള്‍ മാര്‍ച്ച് 26-ന് ആരംഭിക്കും. ഏപ്രില്‍ 16- വരെ അപേക്ഷിക്കാം. നോണ്‍ എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള രജിസ്ട്രേഷന്‍ മാര്‍ച്ച് 16-ന് ആരംഭിച്ച് മെയ് 7-ന് അവസാനിക്കും.
താല്‍പ്പര്യവും യോഗ്യതയുമുള്ള വ്യക്തികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ തസ്തികകളിലേക്കുള്ള ആവശ്യകതകളെ അടിസ്ഥാനമാക്കി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 28 മുതല്‍ 41 വയസ് വരയൊണ് പ്രായപരിധി. സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചട്ടപ്രകാരം പ്രായത്തില്‍ ഇളവ് നല്‍കും.

പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഇമെയില്‍/എസ്എംഎസ് ആയി അയയ്ക്കുകയും ഔദ്യോഗിക വെബ്സൈറ്റില്‍ റിലീസ് ചെയ്യുകയും ചെയ്യും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും അഭിമുഖവും അടങ്ങുന്നതാണ് നിയമനപ്രക്രിയ. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, 50 ഡൊമെയ്ന്‍/പ്രൊഫഷണല്‍ നോളജ്, 100 ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിങ്ങനെയാണ് അത്.
ഇതിന്റെ ഏറ്റവും കുറഞ്ഞ യോഗ്യതാ മാര്‍ക്ക് അണ്‍ റിസര്‍വ്ഡ് വിഭാക്കാര്‍ക്ക് 50 ശതമാനവും സംവരണ വിഭാഗക്കാര്‍ക്ക് (എസ് സി, എസ് ടി, ഒ ബി സി) 40 ശതമാനവും ആയി സജ്ജീകരിച്ചിരിക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഒന്നിലധികം ഉദ്യോഗാര്‍ത്ഥികള്‍ കട്ട് ഓഫ് മാര്‍ക്ക് നേടിയാല്‍, അവരെയെല്ലാം അഭിമുഖത്തിന് വിളിക്കും.
അഭിമുഖത്തിന് യോഗ്യതാ മാര്‍ക്കില്ല. എന്നിരുന്നാലും, അന്തിമ തിരഞ്ഞെടുപ്പിനായി, മെറിറ്റ് ലിസ്റ്റ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലെയും ഇന്റര്‍വ്യൂവിലെയും മാര്‍ക്ക് യഥാക്രമം 80:20 വെയിറ്റേജോടെ സംയോജിപ്പിക്കും. കട്ട്-ഓഫ് മാര്‍ക്കില്‍ സമനിലയുണ്ടെങ്കില്‍ യോഗ്യതകളില്‍ ഉയര്‍ന്ന മാര്‍ക്ക് ഉള്ള ഉദ്യോഗാര്‍ത്ഥിയെ തിരഞ്ഞെടുക്കും. മാനേജര്‍ തസ്തികയിലേക്ക് 80,000 മുതല്‍ 2.20 ലക്ഷം വരെയും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് 70,000 മുതല്‍ 2 ലക്ഷം വരെയുമാണ് ശമ്പളം.
ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി അപേക്ഷകര്‍ 700 രൂപയും എസ്സി/എസ്ടി/വികലാംഗ വിഭാഗക്കാര്‍ 400 രൂപയും അപേക്ഷാ ഫീസായി അടയ്ക്കേണ്ടതുണ്ട്. നോണ്‍ എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള ശമ്പളവിവരങ്ങള്‍ ഇപ്രകാരമാണ്: സീനിയര്‍ കണ്‍സള്‍ട്ടന്റ്- 90,000-2.40 ലക്ഷം, കണ്‍സള്‍ട്ടന്റ്- 80,000 - 2.20 ലക്ഷം, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ 70,000 - 2 ലക്ഷം വരെ.












Click it and Unblock the Notifications