• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌റ്റെനോഗ്രാഫർ, അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം: അറിയാം തൊഴിൽ അവസരങ്ങൾ

Google Oneindia Malayalam News

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രൈബ്യൂണൽ- 2ൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് സ്‌റ്റെനോഗ്രാഫർ ഗ്രേഡ്-1, അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. ഉദ്യോഗസ്ഥർ സംസ്ഥാന, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ ജില്ലക്കോടതിയിലോ ഹൈക്കോടതിയിലോ സേവന കാലാവധി പൂർത്തിയാക്കിയവരായിരിക്കണം. അപേക്ഷകൾ രജിസ്ട്രാർ, കടബാധ്യത നിവാരണ ട്രൈബ്യൂണൽ 2, ഒന്നാം നില, കെ.എസ്.എച്ച്.ബി ഓഫീസ് കോംപ്ലക്‌സ്, പനമ്പിള്ളി നഗർ, എറണാകുളം, 682036, എന്ന വിലാസത്തിൽ ഒക്ടോബർ 17ന് വൈകുന്നേരം ആറിന് മുമ്പ് ലഭിക്കണം.

ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ നിയമനം

ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ നിയമനം


തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും. ബി.എസ്‌സി അല്ലെങ്കിൽ എം.എസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, പബ്ലിക് ഹെൽത്ത് എന്നിവയിലൊരു വിഷയത്തിലെ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജൻസികളിൽ നിന്നുള്ള അവയവം മാറ്റിവെക്കലിനെക്കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.

മേൽപ്പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 19 വൈകുന്നേരം മുന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

വാക്ക്-ഇൻ- ഇന്റർവ്യൂ

വാക്ക്-ഇൻ- ഇന്റർവ്യൂ

ആലപ്പുഴ: ചെട്ടികുളങ്ങര കുടുംബാരോ​ഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യരായവർക്ക് ഒക്ടോബർ ആറിന് രാവിലെ 11-ന് ചെട്ടികുളങ്ങര കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ വാക്ക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കാം.

എം.ബി.എ. സ്പോട്ട് അഡ്മിഷൻ

എം.ബി.എ. സ്പോട്ട് അഡ്മിഷൻ

ആലപ്പുഴ: സഹകരണ വകുപ്പിന് കീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജിയിൽ (ഐ.എം.ടി.) 2022 -2024 വർഷത്തേക്കുള്ള ദ്വിവത്സര ഫുൾ ടൈം എം.ബി.എ. കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടാം. ഒക്ടോബർ ആറിന് രാവിലെ 10-ന് കോളജിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ ഡിഗ്രിക്ക് 50 ശതമാനം മാർക്കുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0477 2267602, 8590599431, 9847961842, 8301890068.

 ഡി.എല്‍.എഡ് കോഴ്‌സ് ഇന്റര്‍വ്യൂ

ഡി.എല്‍.എഡ് കോഴ്‌സ് ഇന്റര്‍വ്യൂ

2022-24 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സിലേക്കുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 10, 14, 15, തിയതികളില്‍ തൃശൂര്‍ സി.എം.എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. ഗവണ്‍മെന്റ്/എയ്ഡഡ് മേഖലകളിലുള്ള ടി.ടി.ഐകളിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയന്‍സ് വിഷയങ്ങളില്‍ യഥാക്രമം 10, 14, 15 തിയതികളിലായി നടക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിലുള്ള മുഴുവന്‍ പേരും രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0487 2360810

വാക്-ഇന്‍-ഇന്റര്‍വ്യൂ

വാക്-ഇന്‍-ഇന്റര്‍വ്യൂ

സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളില്‍ ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ 4 സെക്കന്ററി വിഭാഗം സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര്‍ 12ന് രാവിലെ 9 മണിക്ക് പാലസ് റോഡിലുള്ള ഗവ.മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലെ സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കുന്നു. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും, മറ്റ് അനുബന്ധ രേഖകളും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0487-2323841

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

English summary
Stenographer, Accounts Assistant Recruitment: Know Career Opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X