Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റെനോഗ്രഫർ , എൻജിനിയറിങ് ഗസ്റ്റ് ഇൻസ്ട്രക്ടർ: തൊഴിൽ അവസരങ്ങൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ സ്റ്റെനോഗ്രഫർ ഗ്രേഡ് സി (ഗ്രൂപ്പ് ബി - നോൺ ഗസറ്റഡ്), ഡി (ഗ്രൂപ്പ് സി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്വൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിൽ നടത്തും. പരീക്ഷ തീയതി എസ്എസ്സിയുടെ ഔദ്യഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. https://ssc.nic.in ൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.

ഇലക്ട്രിക്കൽ ആൻഡ് ഇല്കട്രോണിക്‌സ് എൻജിനിയറിങ് ഗസ്റ്റ് ഇൻസ്ട്രക്ടർ

ഇലക്ട്രിക്കൽ ആൻഡ് ഇല്കട്രോണിക്‌സ് എൻജിനിയറിങ് ഗസ്റ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ ഓഗസ്റ്റ് 28ന് മുമ്പ് www.gecbh.ac.in വഴി അപേക്ഷിക്കണം.
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് / ടെക്‌നോളജി വിഷയത്തിൽ ബിരുദമാണ് യോഗ്യത. അന്തിമ യോഗ്യത പരീക്ഷയിലോ മൊത്തത്തിലോ 60 ശതമാനത്തിൽ കുറയാതെ മാർക്ക് ഉണ്ടായിരിക്കണം.

ട്രേഡ് ഇൻസ്‌പെക്ടർ, ട്രേഡ്‌സ്മാൻ അഭിമുഖം

ട്രേഡ് ഇൻസ്‌പെക്ടർ, ട്രേഡ്‌സ്മാൻ അഭിമുഖം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ് ഇൻസ്‌പെക്ടർ (കമ്പ്യൂട്ടർ), ട്രേഡ്‌സ്മാൻ (മെഷീനിസ്റ്റ്) തസ്തികകളിലേക്ക് താത്കാലികമായുള്ള ഒന്ന് വീതം ഒഴിവിലേക്ക് അഭിമുഖം ഓഗസ്റ്റ് 26ന് രാവിലെ 10ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ട്രേഡ് ഇൻസ്‌പെക്ടർ (കമ്പ്യൂട്ടർ) ന്റെ യോഗ്യത - ഐ.ടി.ഐയും രണ്ടു വർഷത്തെ തൊഴിൽ പരിചയവും. ട്രേഡ്‌സ്മാൻ (മെഷീനിസ്റ്റ്) ന്റെ യോഗ്യത - എൻ.സി.വി.ടി / ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് (മെഷീനിസ്റ്റ്). വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും.

ട്രേഡ്സ്മാൻ ഒഴിവ്

ട്രേഡ്സ്മാൻ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരുടെ ഒഴിവുണ്ട്. സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ടിഎച്ച്എസ്എൽസി/ ഐ.ടി.ഐ/ കെജിസിഇ /സിവിൽ എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇന്റർവ്യുവിൽ പങ്കെടുക്കാം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ടിഎച്ച്എസ് എൽസി/ ഐ.ടി.ഐ/ കെജിസിഇ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിപ്ലോമയും, മെക്കാനിക്കൽ എൻജിനിയറിങ് ടിഎച്ച്എസ്എൽസി/ ഐ.ടി.ഐ/ കെജിസിഇ/ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫൗണ്ടറി/ മെക്കാനിസ്റ്റ്/ ഓട്ടോമൊബൈൽ/ സ്മിത്തി) ഡിപ്ലോമയുമുള്ളവർക്ക് ഇന്റർവ്യുവിൽ പങ്കെടുക്കാം. അതത് ഡിപ്പാർട്ട്മെന്റുകളിൽ ഈ മാസം 26ന് രാവിലെ 10ന് ഇന്റർവ്യു നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471-2300484.

സ്റ്റാഫ് നഴ്‌സ് ഒഴിവ്

സ്റ്റാഫ് നഴ്‌സ് ഒഴിവ്

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് കൊല്ലം വൃദ്ധമന്ദിരത്തില്‍ നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗികൃത നഴ്‌സിംഗ് ബിരുദം/ ജി.എന്‍.എം. ബയോഡേറ്റ അയക്കേണ്ട വിലാസം: [email protected]. അപേക്ഷ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31.
ഫോണ്‍: 0471 2340585.


കേരള മീഡിയ അക്കാദമി: പ്രവേശന പരീക്ഷ ഓഗസ്റ്റ് 26 ന്

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ്് ഡിപ്ലോമ കോഴ്സ് 2022-23 ബാച്ചിന്റെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 26 ന് (വെള്ളിയാഴ്ച) ഓണ്‍ലൈനായി നടത്തും. പോര്‍ട്ടല്‍ ലിങ്കും, അഡ്മിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട മറ്റു നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ഇന്നുതന്നെ (25.08.22) അക്കാദമിയുമായി ബന്ധപ്പെടണം. ഫോണ്‍ 0484 2422275.

'ഭൂമിയിലേക്ക് ഇറങ്ങിവന്ന മലാഖയോ': ഇത് എന്തൊരു അഴകാണ് ഹണി, വൈറൽ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+