Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിരുദാനന്തര പഠനം കഴി‍ഞ്ഞപ്പോഴേക്കും ജോലി'; കാനഡ അല്ല വടക്കൻ അയർലന്റിലേക്ക് പോകാം, ഇതാ വിദ്യാർത്ഥികൾ പറയുന്നു

ലണ്ടൻ: ഉന്നതപഠനവും ജോലിയും സ്വപ്നം കണ്ട് നിരവധി പേരാണ് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പറക്കുന്നത്. 2019 ൽ കൊവിഡിന് മുൻപ് 5.86 ലക്ഷം പേർ വിദേശപഠനത്തിനായി പോയെന്നാണ് കണക്കുകൾ. 2021 ൽ 4,44,553 പേരും 2022 ൽ ഇത് 7. 5ലക്ഷവുമായിരുന്നു. ഒരു വർഷം കൊണ്ട് 68 ശതമാനത്തിന്റെ വർദ്ധനവ്. കേരളത്തിൽ നിന്ന് മാത്രം പ്രതിവർഷം 35,000 പേർ വിദേശപഠനത്തിന് പോകുന്നുണ്ടെന്നാണ് കണക്കുകൾ.

ഇങ്ങനെയൊക്കെയെങ്കിലും ഇവിടെ നിന്ന് പറക്കുന്നവരുടെ സ്വപ്നം സഫലമാകുന്നുണ്ടോയെന്നാണ് പ്രധാന ചോദ്യം. പല രാജ്യങ്ങളും കടുത്ത തൊഴിൽ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ പഠനത്തിനായി ഏത് രാജ്യം തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് കൃത്യമായ ധാരണയുണ്ടാകണമെന്നാണ് വിഗദ്ഗർ ചൂണ്ടിക്കാട്ടുന്നത്. 2024 ൽ യുകെയും നോർത്തേൺ അയർലന്റുമാണ് ഇത്തരത്തിൽ പോകാൻ സാധിക്കുന്ന രണ്ട് മികച്ച ലക്ഷ്യസ്ഥാനങ്ങൾ എന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ടിൽ പറയുന്നത്. അതിന് കാരണവുമുണ്ട്. വിശദമായി അറിയാം

studynew-

എന്തുകൊണ്ട് വടക്കൻ അയർലന്റ്

പ്രശസ്തമായ സർവ്വകലാശാലകളുടെ ആസ്ഥാനമാണ് നോർത്തേൺ അയർലൻഡ്. ധാരാളം സാധ്യതകൾ എന്നത് മാത്രമല്ല ഇവിടുത്തെ പ്രത്യേകത,നൂതന അധ്യാപന-പഠന രീതികളും ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നു. അതോടൊപ്പം തന്നെ മികച്ച തൊഴിൽ സാധ്യതയും വിദ്യാർത്ഥികൾക്ക് ഇവിടെ തുറക്കപ്പെടുന്നു.

ജയ്പൂരിൽ നിന്നും കൊമേഴ്സ് ബിരുദം പൂർത്തിയാക്കിയ കുറഞ്ഞ നാളത്തെ പ്രവൃത്തിപരിചയവും ആയാണ് ജയ്പൂരിൽ നിന്നുള്ള സൗരഭ് ഭവ്റോലെ നോർത്തേൺ അയർലന്റിൽ എത്തിയത്. ഇവിടെ ഒരു പ്രമുഖ സർവകലാശാലയിൽ ധനകാര്യത്തിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. പഠനം പൂർത്തിയ സൗരഭ് ഇന്ന് ലണ്ടനിൽ ഡെബ്റ്റ് ഫിനാൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയാണ്. ഇൻഡസ്ട്രിയിൽ ഫാർമസ്യൂട്ടിക്സിൽ ബിരുദാനന്തര ബിരുദം ചെയ്യാനെത്തിയ ഹർദിക് ഷാ എന്ന വിദ്യാർത്ഥിയും പഠനത്തിന് ശേഷം മികച്ച ജോലി സ്വന്തമാക്കാൻ ആയതിന്റെ സന്തോഷം പങ്കിടുന്നു. ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികളാണ് ഇവിടെയെത്തി മികച്ചൊരു ഭാവി കെട്ടിപടുത്തത്.

ശക്തമായ സമ്പദ് വ്യവസ്ഥയുള്ള നോർത്തേൺ അയർലന്റിൽ തൊഴിലില്ലായ്മ നിരക്ക് വെറും 2.1 ശതമാനം മാത്രമാണ്.എയ്‌റോസ്‌പേസ്, സൈബർ സുരക്ഷ, പ്രിസിഷൻ മെഡിസിൻ എന്നിങ്ങനെ നിരവധി വ്യവസായ മേഖലകൾ ഇവിടെയുണ്ട്.

വിസ നടപടികൾ

വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്നതിന് 16 വയസാണ് കുറഞ്ഞ പ്രായപരിധി. സർവ്വകലാശകളിലേക്ക് വിദ്യാർത്ഥികൾ അപേക്ഷിച്ച് കഴിഞ്ഞാൽ ഓഫർ ലെറ്റർ ലഭിക്കും. 490 പൗണ്ടാണ് അപേക്ഷഫീസായി നൽകേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+