Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ പഠനത്തിന് ഈ രാജ്യങ്ങൾ തിരഞ്ഞെടുത്താൽ ഭാവി ഭദ്രമാക്കാം, തിരഞ്ഞെടുപ്പ് തെറ്റിയാൽ കാത്തിരിക്കുന്നത് ദുരിതം

വിദേശ രാജ്യത്തേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർധനവാണ് കഴിഞ്‍ കുറച്ച് നാളുകളാണ് ഉണ്ടാകുന്നത്. മികച്ച വിദ്യാഭ്യാസം, സുരക്ഷിതമായ ജീവിതം , മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഇവയെല്ലാമാണ് വിദ്യാർത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്.

എന്നാൽ ഒരുപാട് സ്വപ്നങ്ങളുമായി വിദേശ പഠനത്തിന് പോകുന്നവരിൽ ചിലരെങ്കിലും അന്യരാജ്യങ്ങളിൽ കഷ്ടപ്പെടാറുണ്ട്. മികച്ച സർവ്വകലാശാലകളും പ്രതീക്ഷിച്ച ജോലിയും കിട്ടാതെ അമിത ഫീസും പാർട്ട് ടൈം ജോലിയും തരപ്പെടുത്താനാകാതെ നട്ടം തിരിയുന്നവരും ഉണ്ട്. പഠിക്കാനുള്ള രാജ്യം തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഈ തിരിച്ചടിക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ വിദേശ രാജ്യമാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ മികച്ച രാജ്യങ്ങൾ തിരഞ്ഞെടുക്കാം. 2023 ൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യോജിച്ച 7 രാജ്യങ്ങൾ അറിയാം.

 studyabroad

ജർമനി- ഇന്ത്യൻ യുവാക്കളുടെ ഇഷ്ട രാജ്യമായി മാറിയിരിക്കുകയാണ് ഇപ്പോൾ ജർമിനി. കാനഡയും യുകെയും തേടി പോയിരുന്നവർ ഇപ്പോൾ ജർമനിയിലേക്ക് ചേക്കേറുന്നതാണ് കാഴ്ച. മികച്ച വിദ്യാഭ്യാസം തന്നെയാണ് ജർമ്മിനിയുടെ പ്രത്യേകത.
വിദേശ വിദ്യാർത്ഥികൾക്ക് സൗജമ്യ വിദ്യാഭ്യാസം, സൗജന്യ ഇംഗ്ലീപ് പഠനം തുടങ്ങി നിരവധി സൗകര്യങ്ങൾ ഉണ്ട്. ലോകോത്തര നിലവാരമുള്ള സർവ്വകലാശാലകളാണ് ജർമ്മിനിയിലെ മറ്റൊരു പ്രത്യേകത.

സ്പെയിൻ- കുറഞ്ഞ ചെലവിൽ തന്നെ വിദ്യാർത്ഥികൾക്ക് പഠനം നിർവഹിക്കാം. ഇവിടുത്തെ ജീവിത ചെലവും താരതമ്യേന കുറവാണ്. പൊതു സർവ്വകലാശാലകൾ ട്യൂഷൻ ഫീസായി പ്രതിവർഷം ഏകദേശം 1000 യൂറോ (ഏകദേശം 85000 രൂപ) വരെയാണ് വിദേശ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്.

ഓസ്ട്രേലിയ-ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമാണ് ഓസ്ട്രേലിയ. സെമസ്റ്രർ ഫീസായി 730 യൂറോ ( ഏകദേളം 62000 രൂപ)യാണ് വിദ്യാർത്ഥികളിൽ നിന്നും ഊടാക്കുന്നത്.

ഫ്രാൻസ്-ഫ്രാൻസിലെ മിക്ക സർവ്വകലാശാലകളിലും വിദ്യാർത്ഥികൾക്കായി സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുണ്ട്. ഫീസ് ഈടാക്കുന്ന സർവ്വകലാശാലകൾ ഉണ്ടെങ്കിലും വളരെ തുച്ഛമായ ഫീസാണ് ഈടാക്കുന്നത്. നിരവധി വിദേശ വിദ്യാർത്ഥികളാണ് ഫ്രാൻസിലെത്തുന്നത്. ഉയർന്ന ജീവിത സൗകര്യങ്ങളും നിരവധി ജോലി അവസരങ്ങളുമാണ് ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

ബെൽജിയം- വളരെ കുറഞ്ഞ ചിലവിൽ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് നൽകുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് ബെൽജിയം. തൊഴിൽപരമായ വിളർച്ചയ്ക്ക് വളരെ അധികം സഹായിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ബെൽജിയം. മാത്രമല്ല മികച്ച ജീവിത നിലവാരവും രാജ്യം വാഗ്ദനം ചെയ്യുന്നു.

ഇറ്റലി-ഗവേഷണ പഠനങ്ങളാണ് നിങ്ങൾ തിരയുന്നതെങ്കിൽ അതിന് പറ്റിയ ഇടമാണ് ഇറ്റലി. അനവധിയായ കോഴ്സ് സാധ്യതകളാണ് മറ്റൊരു പ്രത്യേകത. പ്രതിവർഷം ഏകദേശം 1800 യൂറോ ( 154000) രൂപയാണ് ഫീസ് ഈടാക്കുക.

ഗ്രീസ്-വിദേശ രാജ്യത്തുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഇവിടുത്തെ ജീവിത ചെലവ് താങ്ങാനാകുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+