Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ പഠനമാണോ ലക്ഷ്യം: ഏറ്റവും അനുയോജ്യം ഈ നാല് രാജ്യങ്ങള്‍, കാനഡയോ യുകെയോ നല്ലത്

വിദേശത്ത് പഠിക്കുന്നത് വിദ്യാർത്ഥികള്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കുന്ന ഒരു ഘടകമാണ്. വിദേശ വിദ്യാഭ്യാസം ആഗോള തലത്തിലെ മികച്ച തൊഴിലുകള്‍ സ്വന്തമാക്കാനുള്ള അവസരങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ഇന്നത്തെ കഠിനമായ മത്സരാധിഷ്ഠിത ലോകത്ത് വിജയത്തിന് ആവശ്യമായ ലോകത്തെക്കുറിച്ചുള്ള ഒരു വലിയ വീക്ഷണം, സാംസ്കാരിക സംവേദനക്ഷമത, പ്രശ്നപരിഹാര കഴിവുകൾ തുടങ്ങിയ നിരവധി ഗുണങ്ങളും വിദേശ പഠനത്തിലൂടെ വിദ്യാർത്ഥികള്‍ക്ക് ലഭിക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുൻഗണനകളിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. ഉന്നത പഠനത്തിനായി നിരവധി വിദ്യാർത്ഥികളാണ് വിദേശത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കുടിയേറുന്ന രാജ്യം, തിരഞ്ഞെടുക്കുന്ന കോഴ്സ്, കുടങ്ങി ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി ഘടകങ്ങളും. അത്തരം ചില കാര്യങ്ങളാണ് ഇനി പറയാന്‍ പോവുന്നത്.

collegesand

1. യു എസ് എ

വിദ്യാഭ്യാസത്തിനായി കുടിയേറാന്‍ പറ്റിയ മികച്ച രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. . വൈവിധ്യമാർന്ന സാംസ്കാരിക ഉത്ഭവങ്ങളിൽ നിന്നും മതവിശ്വാസങ്ങളിൽ നിന്നുമുള്ള ആളുകൾ ഇവിടെ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. എല്ലാവർക്കും ഒരേ തരത്തിലുള്ള അവസരങ്ങള്‍ രാജ്യം വാഗ്ദാനം ചെയ്യുന്നു. സർവ്വകലാശാലകളിലൂടെയും കോളേജുകളിലൂടെയും വിദ്യാർത്ഥികൾക്ക് വിപുലമായ അനുഭവങ്ങൾ നൽകുകയും പഠനം ശേഷം മികച്ച ജോലിക്കുള്ള അവസരങ്ങളും ഒരുക്കുന്നു.

2022-ൽ അമേരിക്ക കൂടുതൽ പഠന വിസകൾ അനുവദിച്ചു, അതിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർത്ഥികൾക്കാണെന്നുള്ളതാണ് ശ്രദ്ധേയം. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാർക്ക് ഏകദേശം 1.25 ലക്ഷം സ്റ്റുഡന്റ് വിസകൾ യുഎസ് അനുവദിച്ചിട്ടുണ്ടെന്നാണ് സമീപകാല അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ വ്യാപകമായി അമേരിക്ക തങ്ങളുടെ ലക്ഷ്യ സ്ഥാനമായി മുന്നില്‍ കാണുകയാണ്.

 flights

2. യുണൈറ്റഡ് കിംഗ്ഡം

യുകെയിലെ സർവ്വകലാശാലകൾക്ക് ഏറ്റവും ഉയർന്ന അക്കാദമിക് യോഗ്യതയാണുണള്ളത്. ക്യുഎസ് വേൾഡ് റാങ്കിംഗ് 2023 അനുസരിച്ച്, ലോകത്തിലെ മികച്ച പത്ത് സർവകലാശാലകളിൽ നാലെണ്ണം യുകെയിലാണ്. വിദേശ വിദ്യാർത്ഥികൾക്ക് രണ്ട് വർഷം അവിടെ തുടരാനും ജോലി ചെയ്യാനും രാജ്യം അനുവദിക്കുന്നു (പിഎച്ച്ഡി അല്ലെങ്കിൽ ഡോക്ടറൽ യോഗ്യതയുള്ളവർക്ക് 3 വർഷം).

മികച്ച വിദ്യാഭ്യാസ സമ്പ്രദായം, വൈദഗ്ധ്യം, തൊഴിൽ സാധ്യതകൾ എന്നിവ യുകെയിലും ലഭ്യമാണ്. അതിനാൽ, വിദ്യാർത്ഥികൾ യുകെയിലെ താമസം തുടരുന്നതിന് പഠനാനന്തര തൊഴിൽ സാധ്യതകള്‍ തേടുന്നു. "അനുകൂലമായ സ്റ്റേ-ബാക്ക് ഇതരമാർഗങ്ങൾ, പോസ്റ്റ്-വർക്ക് സ്റ്റേ-ബാക്ക് അവസരങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന റെസിഡൻസി നിയമങ്ങൾ എന്നിവ കാരണം യുണൈറ്റഡ് കിംഗ്ഡം ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. 2019-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഗ്രാജ്വേറ്റ് പാത്ത്‌വേ വിസ അവതരിപ്പിച്ചത് യുകെ സർവകലാശാലകളിൽ ചേരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായി

3. കാനഡ

കഴിഞ്ഞ 8-9 വർഷങ്ങളിൽ, ഉന്നത വിദ്യാഭ്യാസത്തിനുള്ള ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതവും സ്ഥിരവുമായ ഉയർച്ചയുണ്ടായി. ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കാനഡയെ കാണുന്നു.
ഇന്റേൺഷിപ്പ് അവസരങ്ങളും ഇളവുള്ള ഗവൺമെന്റ് ഇമിഗ്രേഷനും പോസ്റ്റ്-സ്റ്റഡി വർക്ക് നിയമനിർമ്മാണവുമൊക്കെ നോക്കുമ്പോള്‍ കാനഡയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ എളുപ്പമാണ്.

4. ജർമ്മനി

ജർമ്മനിയിൽ പഠിക്കുന്നതിന്റെ പ്രയോജനങ്ങൾ നിരവധിയാണ്. മികച്ച കോളേജുകൾ നിരവധി കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു, അവയിൽ പലതും ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്. ഭൂരിഭാഗം ക്ലാസുകൾക്കും ട്യൂഷൻ ഫീസില്ല. വിദ്യാർത്ഥികൾ ജീവിതച്ചെലവ് കണ്ടെത്താനുള്ള മാർഗ്ഗങ്ങളും സ്വാധിക്കും. അന്തർദേശീയ വിദ്യാർത്ഥികൾക്ക് ധാരാളം സഹായം സർക്കാർ മുഖേനയും അല്ലാതെയും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+