Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയാണോ ലക്ഷ്യം? തിരഞ്ഞെടുപ്പ് പാളല്ലേ, ഈ കോഴ്സാണെങ്കിൽ ഈ യൂനിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാം

വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുകയെന്നതാണോ നിങ്ങളുടെ ലക്ഷ്യം? ഒരുപക്ഷേ ഈ സമയം കൊണ്ട് തന്നെ നിങ്ങൾ പല രാജ്യങ്ങളിലെ പഠന സാധ്യതകളെ കുറിച്ചും പരിശോധിച്ചിട്ടുണ്ടാകും. യുകെയിലേയും യുഎസിലേയും ഉയർന്ന പഠന ഫീസ് കണ്ട് ഭയന്നെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല, മികച്ച ഓപ്ഷനായി നിങ്ങൾക്ക് കാനഡ തിരഞ്ഞെടുക്കാം.

മികച്ച കോളേജുകൾ ഉണ്ട് എന്നത് മാത്രമല്ല കാനഡ വിദേശ പഠനത്തിന് മികച്ച ഇടമാകുന്നത്. കുറഞ്ഞ പഠന ഫീസും കാനഡയെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നുണ്ട്.

canada

388,782 ഓളം വിദേശ വിദ്യാർത്ഥികളാണ് കാനഡിയിലെ വിവിധ യൂനിവേഴ്സിറ്റിൽ പഠിക്കുന്നതെന്നാണ് നാഷ്ണൽ സ്റ്റാറ്ററ്റിക്സ് ഓഫീസ് ഡാറ്റയുടെ കണക്കുകളിൽ പറയുന്നത്. ആറ് വർഷം മുമ്പുള്ള വിദ്യാർത്ഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 50 ശതമാനം വർധനവ്. 2015 മുതൽ 2021 വരെ അന്താരാഷ്ട്ര വിദ്യാർത്ഥി ജനസംഖ്യയിൽ 43% വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കണക്കുകൾ പറയുന്നു.

സമീപ രാജ്യമായ യുഎസുമായി താരതമ്യം ചെയ്യുമ്പോൾ കോഴ്സ് ഫീസുകളുടെ കാര്യത്തിൽ 58 ശതമാനമാണ് കുറവാണ് കാനഡിയിൽ ഉള്ളത്. എന്നാൽ കൃത്യമായ ആസൂത്രണത്തോടെയുള്ള കോഴ്സ് തിരഞ്ഞെടുപ്പ് ഫീസ് ഇനിയും കുറയുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതിനായി നിങ്ങൾക്ക് യോജിച്ച യൂനിവേഴ്സിറ്റികളും യോജിച്ച കോഴ്സും തിരഞ്ഞെടുക്കേണ്ടതുണ്ട്.

canadanew

തിരഞ്ഞെടുക്കുന്ന കോഴ്സിന് അനുസരിച്ച് ഫീസ് ഘടനയിൽ മാറ്റങ്ങൾ ഉണ്ടാകും. ഉദാഹരണത്തിന്, ഒരു ബാച്ചിലേഴ്സ് ഡിഗ്രി കോഴ്സാണ് നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിവർഷം 550 മുതൽ 30,000 വരെ കനേഡിയൻ ഡോളർ പഠനത്തിനായി ചെലവാകും. അതായത് ഇന്ത്യൻ രൂപ 30,473.73 മുതൽ 18,28,618.10 ലക്ഷം വരെ.മെഡിസിൻ, എഞ്ചിനീയറിംഗ്, സോഷ്യൽ സയൻസ് കോഴ്സുകൾക്ക് 34,14,398.48 ലക്ഷം രൂപ വരെ അതായത് 56,000 കനേഡിയൻ ഡോളർ.

മികച്ച സർവ്വകലാശാല തിരഞ്ഞെടുക്കാം

പല സർവകലാശാലകളും ഈ കോഴ്സുകൾ വളരെ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ടൊറന്റോ യൂണിവേഴ്സിറ്റി, സൈമൺ ഫ്രേസർ യൂണിവേഴ്സിറ്റി, വാട്ടർലൂ യൂണിവേഴ്സിറ്റി എന്നിവ രാജ്യത്തെ മികച്ച സർവ്വകലാശാലകളിൽ ചിലതാണ്. ഇവ കുറഞ്ഞ ഫീസിലാണ് കോഴ്സുകൾ നൽകുന്നത്.എന്നിരുന്നാലും, അപേക്ഷിക്കുമ്പോൾ നിങ്ങൾ അപേക്ഷിച്ച സർവ്വകലാശാല നിയുക്ത പഠന സ്ഥാപനമാണെന്ന് (ഡിഎൽഐ) ഉറപ്പാക്കേണ്ടതുണ്ട്.

സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുമ്പോൾ

ഡൽഹൗസി യൂണിവേഴ്സിറ്റി, കാൽഗറി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഡി മോൺട്രിയൽ, യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂ എന്നിവ ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളാണ്. ഇത് കൂടാതെ കാനഡ-ആസിയാൻ സ്കോളർഷിപ്പുകൾ, സ്റ്റഡി ഇൻ കാനഡ സ്കോളർഷിപ്പുകൾ എന്നിവ പോലുള്ള മറ്റ് സ്കോളർഷിപ്പ് ഓപ്ഷനുകളും വിദ്യാർത്ഥികൾക്ക് ലഭിക്കും.

canadanewj

മികച്ച 10 കോഴ്സുകളും യൂനിവേഴ്സിറ്റികളും ഇതാ

ഇൻഫോർമേഷൻ ടെക്നോളജി ആന്റ് കംമ്പ്യൂട്ടർ സയൻസ് (ബിഗ് ഡാറ്റ, മെഷീൻ ലേണിങ്, ‍ഡാറ്റ സയൻസ്)

അപേക്ഷിക്കാനുള്ള മികച്ച യൂനിവേഴ്സിറ്റികൾ-വെസ്റ്റേൺ യൂണിവേഴ്‌സിറ്റി, ടൊറന്റോ യൂണിവേഴ്‌സിറ്റി, ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വിൻഡ്‌സർ ആൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ഗ്വെൽഫ്, , യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗ്, യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂ

എൻജിനീയറിങ് (പെട്രോളിയം എഞ്ചിനീയറിംഗ്, മൈനിംഗ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സിസ്റ്റംസ് എഞ്ചിനീയറിംഗ്, ഗ്രീൻ എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്.)

അപേക്ഷിക്കാനുള്ള മികച്ച യൂനിവേഴ്സിറ്റികൾ-യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ, യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂ, വെസ്റ്റേൺ യൂണിവേഴ്സിറ്റി, ഡൽഹൌസി യൂണിവേഴ്സിറ്റി, ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വിൻഡ്സർ, യൂണിവേഴ്സിറ്റി ഓഫ് ഗ്വെൽഫ്, , ക്യൂൻസ് യൂണിവേഴ്സിറ്റി

ബിസിനസ് മാനേജ്മെൻറ്

അപേക്ഷിക്കാനുള്ള മികച്ച യൂനിവേഴ്സിറ്റികൾ-വെസ്റ്റേൺ യൂണിവേഴ്സിറ്റി, ടൊറന്റോ യൂണിവേഴ്സിറ്റി, യോർക്ക് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗ്, യൂണിവേഴ്സിറ്റി ഓഫ് വിൻഡ്സർ, ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി, ക്വീൻസ് യൂണിവേഴ്സിറ്റി

പ്രൊജക്ട് മാനേജ്മെന്റ്

അപേക്ഷിക്കാനുള്ള മികച്ച യൂനിവേഴ്സിറ്റികൾ-റോയൽ റോഡ്‌സ് യൂണിവേഴ്‌സിറ്റി, മാക്‌ഇവാൻ യൂണിവേഴ്‌സിറ്റി, ജോർജിയൻ കോളേജ്, ഷെറിഡൻ കോളേജ്, യുഎൻബിസി, ജോർജ്ജ് ബ്രൗൺ കോളേജ്

സൈക്കോളജി

അപേക്ഷിക്കാനുള്ള മികച്ച യൂനിവേഴ്സിറ്റികൾ-യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ, വെസ്റ്റേൺ യൂണിവേഴ്സിറ്റി, യുബിസി, മക്ഗിൽ യൂണിവേഴ്സിറ്റി, യോർക്ക് യൂണിവേഴ്സിറ്റി, മക്മാസ്റ്റർ യൂണിവേഴ്സിറ്റി, ക്വീൻസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗ്

ഹെൽത്ത് ആവ്‍റ് മെഡിസിൻ (ബയോടെക്നോളജി, ബയോ ഇൻഫർമേറ്റിക്സ്, ഫാർമസി)

അപേക്ഷിക്കാനുള്ള മികച്ച യൂനിവേഴ്സിറ്റികൾ-മക്മാസ്റ്റർ യൂണിവേഴ്സിറ്റി, വെസ്റ്റേൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ, യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂ, യൂണിവേഴ്സിറ്റി ഓഫ് ഗ്വെൽഫ്, ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി, ക്യൂൻസ് യൂണിവേഴ്സിറ്റി, യുബിസി, യൂണിവേഴ്സിറ്റി ഓഫ് വിൻഡ്സർ.

ഇക്കണോമിക്സ്,മാക്രോ ഇക്കണോമിക്സ്

അപേക്ഷിക്കാനുള്ള മികച്ച യൂനിവേഴ്സിറ്റികൾ-യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ, വെസ്റ്റേൺ യൂണിവേഴ്സിറ്റി, ഡൽഹൌസി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂ, യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗ്

മീഡിയ ആന്റ് ജേണലിസം

അപേക്ഷിക്കാനുള്ള മികച്ച യൂനിവേഴ്സിറ്റികൾ-യൂണിവേഴ്സിറ്റി ഓഫ് കാൽഗറി, യൂണിവേഴ്സിറ്റി ഓഫ് മോൺട്രിയൽ, യൂണിവേഴ്സിറ്റി ഓഫ് ഒട്ടാവ, ഷെറിഡൻ കോളേജ്, യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ

അഗ്രിക്കൾച്ചർ ആന്റ് ഫോറസ്ട്രി

അപേക്ഷിക്കാനുള്ള മികച്ച യൂനിവേഴ്സിറ്റികൾ-യൂണിവേഴ്സിറ്റി ഓഫ് ഗ്വെൽഫ്,യുബിസി, മക്ഗിൽ യൂണിവേഴ്സിറ്റി

ഹ്യൂമൻ റിസോഴ്‌സ് ആന്റ് പബ്ലിക് റിലേഷൻസ്

അപേക്ഷിക്കാനുള്ള മികച്ച യൂനിവേഴ്സിറ്റികൾ-ട്രെന്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വിൻഡ്സർ, യോർക്ക് യൂണിവേഴ്സിറ്റി, ഷെറിഡൻ കോളേജ്, ജോർജ്ജ് ബ്രൗൺ കോളേജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+