ഇത്രയും കുറഞ്ഞ ഫീസോ? പഠനം ഇനി ജർമ്മിനിയിൽ..കാത്തിരിക്കുന്നത് വൻ സാധ്യതകൾ
കാനഡ, യുകെ, യുഎസ് ഇവയായിരുന്നു ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി കൂടുതലായി ആശ്രയിച്ച രാജ്യങ്ങൾ. എന്നാൽ അടുത്തിടെയായി ഈ ട്രെന്റിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്ത്, ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി ജർമ്മനി ഉയർന്ന് വന്നിരിക്കുകയാണ്.
അന്താരാഷ്‌ട്ര പ്രശസ്തി നേടിയ സർവ്വകലാശാലകൾ മുതൽ കുറഞ്ഞ ജീവിതച്ചെലവ്, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ, വൈവിധ്യമാർന്ന കോഴ്‌സുകൾ, സാംസ്കാരികമായി വൈവിധ്യമാർന്ന പരിസ്ഥിതി, കുറഞ്ഞ ട്യൂഷൻ ഫീസ് തുടങ്ങി നിരവധി കാര്യങ്ങളാണ് ജർമ്മിനിയിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

എന്തുകൊണ്ട് ജർമ്മിനി-ഐടി,എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിസിൻ, ദന്തചികിത്സ, നിയമം തുടങ്ങി വിവിധ മേഖകളിൽ മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ് ജർമ്മിനി ഓഫർ ചെയ്യുന്നത്. പ്രാക്ടീസ് അധിക്ഷ്ഠിതമായ പഠന രീതികളാണ് ഇവിടുത്തെ പ്രത്യേക എന്നതും എടുത്ത് പറയേണ്ടതാണ്. അതുകൊണ്ട് തന്നെ ജർമ്മൻ സർവ്വകലാശാലയിൽ നിന്നുള്ള ഡിഗ്രി മികച്ച ജോലി അവസരം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.
കുറഞ്ഞ ട്യൂഷൻ ഫീസ്-വളരെ കുറഞ്ഞ ട്യൂഷൻ ഫീസോടെ ജർമ്മിനിയിൽ നിങ്ങൾക്ക് പഠനം പൂർത്തിയാക്കാൻ സാധിക്കും. ഉദാഹരണത്തിന് ജർമ്മിനിയിൽ പിജി പഠനം പൂർത്തിയാക്കാൻ സെമസ്റ്ററിന് 65 യൂറോ മുതൽ 240 യൂറോ വരെയാണ് ചെലവാകുക.ജർമ്മനിയിലെ ഒരു സ്വകാര്യ സർവ്വകലാശാലയിൽ പഠിക്കുന്നത് യുകെ, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ചും വളരെ ചെലവ് കുറഞ്ഞതാണ്.
സ്കോളർഷിപ്പ്- മികച്ച സ്കോളർഷിപ്പുകൾ വാഗ്ജാനം ചെയ്യുന്ന നിരവധി പൊതു-സ്വകാര്യ സർവ്വകലാശാലകൾ ഉണ്ട്. പഠന ചെലവ് കൈകാര്യം ചെയ്യാൻ ഈ സ്കോളർഷിപ്പികൾ നിങ്ങളെ സഹബായിക്കും.
ഇന്റേൺഷിപ്പുകളിലൂടെ അധിക പണം സമ്പാദിക്കാം-വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനുള്ള അവസരങ്ങളാണ് ജർമ്മിനിയിലെ മറ്റൊരു ആകർഷണം. പഠനത്തിനിടയിൽ സമ്പാദിക്കാം എന്ന് മാത്രമല്ല വിവിധ മേഖലകളിൽ അനുഭവ സമ്പത്ത് നേടാനും ഇത് നിങ്ങളെ സഹായിക്കുന്നു. പല പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര വിദ്യാർത്ഥിക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ ജർമ്മിനി അനുമതി നൽകുന്നുണ്ട്.
പോസ്റ്റ്-ഡിഗ്രി വിസ- മിക്ക രാജ്യങ്ങളിലും ബിരുദം പൂർത്തിയാക്കി കഴിഞ്ഞാൽ നിശ്ചിത കാലയളവിനുള്ളിൽ ജോലി ലഭിക്കാത്ത അന്താരാഷ്ട്ര വിദ്യാർത്ഥികളെ അവർ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും. എന്നാൽ ജർമ്മിനിയിൽ പഠനം പൂർത്തിയാക്കിയാലും 18 മാസം അവിടെ തുടരാം. ഈ കാലയളവിൽ മികച്ച ജോലിയും നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും.
മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന രാജ്യമാണ് ജർമ്മിനി.അതുകൊണ്ട് തന്നെ അധികം ചെലവില്ലാതെ ഒന്നിലധികം അയൽ രാജ്യങ്ങളിലേക്ക് പോകാനും കറങ്ങാനുമുള്ള നിരവധി അവസരങ്ങളും ജർമ്മിനി നൽകുന്നുണ്ട്.












Click it and Unblock the Notifications