പിആര്‍ഡി പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍: തൊഴിൽ അവസരങ്ങൾ
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പാനല്‍ രൂപീകരിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ സിഡിറ്റിന്റെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ www.careers.cdit.org യിലെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒക്ടോബര്‍ 17നകം അപേക്ഷിക്കണം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. സൈറ്റില്‍ വിവരം അപ് ലോഡ് ചെയ്തു കഴിഞ്ഞാല്‍ മാറ്റം അനുവദിക്കില്ല.

ജേര്‍ണലിസം ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/ പി. ആര്‍/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്‌ളോമയും അല്ലെങ്കില്‍, ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം ഉള്ളവര്‍ക്ക് സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കാം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാനപങ്ങളുടെ പി. ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/ പി. ആര്‍/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം ആണ് കണ്ടന്റ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെയും യോഗ്യത. പത്ര ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാനപങ്ങളുടെ പി. ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് ഉണ്ടാവണം. പത്ര ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി. ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. കണ്ടന്റ് എഡിറ്റര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പരിചയം ഉണ്ടാവണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷിക്കുന്നവര്‍ക്കെല്ലാം മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ യോഗ്യതയുണ്ടെങ്കില്‍ അതിനും അപേക്ഷിക്കാം. എന്നാല്‍ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലില്‍ ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. കണ്ടന്റ് എഡിറ്ററുടെ പരീക്ഷ ഓണ്‍ലൈനിലായിരിക്കും നടത്തുക. മറ്റു രണ്ട് പാനലിലും ജില്ലാതലത്തില്‍ പരീക്ഷ നടക്കും. ഒക്‌ടോബര്‍ 26 നാണ് എഴുത്തുപരീക്ഷ. ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. 35 വയസ്സാണ് പ്രായപരിധി. വിശദാംശങ്ങള്‍ www.prd.kerala.gov.inല്‍ ലഭിക്കും.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
അഭിമുഖത്തിന് ഹാജരാകണം
കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ഓഫീസിൽ താൽക്കാലിക ഡാറ്റ എൻട്രി തസ്തികയിലേക്ക് അപേക്ഷിച്ചവർ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 12ന് 10 മണിക്ക് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള മദ്രസ അദ്ധ്യാപക ക്ഷേമനിധി ഓഫീസിൽ എത്തിച്ചേരണമെന്നും കോവിഡ് മാർഗ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2966577
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 12 ന് രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍ നടത്തും. യോഗ്യത - ഫാഷന്‍ അപ്പാരല്‍ ടെക്‌നോളജിയില്‍ ബിരുദം ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ഡ്രസ്സ് മേക്കിങ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റഡ് ടെക്‌നോളജി/കോസ്റ്റ്യൂം ഡിസൈനിംഗ് ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം /ഡ്രസ്സ് മേക്കിങ് ഗ്രേഡിലുള്ള എന്‍.ടി.സി/എന്‍.എ.സി.യും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍-0474 2793714












Click it and Unblock the Notifications