Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്ലെങ്കില്‍ വിഷമിക്കേണ്ട: സ്വിറ്റ്സർലൻഡ് ഉണ്ടല്ലോ, അവസരങ്ങള്‍ നിരവധി, ഒഴിവുകള്‍ അറിയാം

2023 ന്റെ അവസാന പാദത്തിൽ സ്വിറ്റ്സർലൻഡിൽ 251226 ജോലി ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതു വർഷത്തിലും സ്വിസ് തൊഴിലുടമകൾ വിവിധ മേഖലകളിൽ തൊഴിലാളികളെ വ്യാപകമായി നിയമിക്കാൻ നോക്കുന്നുവെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ ഒഴിവുകൾ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഈ മേഖലയിൽ മാത്രം 15790 ജോലികൾ പരസ്യപ്പെടുത്തിയിട്ടുണ്ടാണ് ഷെങ്കന്‍ വിസ ഇന്‍ഫോ.കോം റിപ്പോർട്ട് ചെയ്യുന്നത്.

നിർമ്മാണ മേഖല 13,566 ഒഴിവുമായി രണ്ടാം സ്ഥാനത്തുണ്ട്, തുടർന്ന് റീട്ടെയിൽ, ട്രേഡ് (12,761), ഹോസ്പിറ്റാലിറ്റി, ഹോട്ടൽ വ്യവസായം (10,478), ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (8,024) എന്നീ മേഖലകളിലാണ് കൂടുതല്‍ ഒഴിവുകളുള്ളത്. സൂറിച്ച് (55,113), ബേൺ (37,939), അരഗാവ് (20,350), സെന്റ് ഗാലൻ (18,178), ലുസെർൺ (17,021) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ളതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

swis

2023 സെപ്തംബറിൽ സെന്റ് ഗാലൻ ആൻഡ് അഡ്വാൻസ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ, രാജ്യത്ത് മികച്ച തൊഴിലാളികളുടെ കടുത്ത ക്ഷാമമുണ്ടെന്നാണ് വ്യക്തമാക്കുന്നത്.ഗോട്ട്‌ലീബ് ഡട്ട്‌വീലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ജിഡിഐ) കണക്കുകൾ പ്രകാരം, പ്രതിവർഷം 50,000 വിദഗ്ധരായ പ്രൊഫഷണലുകളുടെ മിതമായ ഒഴുക്കുണ്ടായാലും, 2030 ഓടെ 400,000 തസ്തികകൾ വരെ നികത്തപ്പെടാതെയിരിക്കാം.

ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് വിദേശ തൊഴിലാളികൾക്ക് സ്വിറ്റ്‌സർലൻഡിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്. സ്വിസ് രാജ്യത്ത് ജോലി ചെയ്യാൻ ലക്ഷ്യമിടുന്നവർക്ക്, നിലവില്‍ ഏറ്റവും കൂടുതൽ ആവശ്യമുള്ള തൊഴിലുകളെ കുറിച്ചാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

കെയർ സ്പെഷ്യലിസ്റ്റ് / നഴ്സ് (6,395), ഇലക്ട്രീഷ്യൻ (6,337),വിൽപ്പന ഉപദേഷ്ടാവ് (4,056), കാർപെന്റർ (3,337), പ്രോജക്ട് മാനേജർ (3.256), സോഫ്റ്റ്‌വെയർ ഡെവലപ്പർ (3.187), പോളിമെക്കാനിക് (3.128), ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റ് (2.625), സർവീസ് ടെക്നീഷ്യൻ (2.606), വാണിജ്യ ക്ലർക്ക് (2.559), സാനിറ്ററി ഇൻസ്റ്റാളർ (2,541), ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റ് (2,521), ഓട്ടോമേഷൻ സ്പെഷ്യലിസ്റ്റ് (2,459), റീട്ടെയിൽ ട്രേഡ് സ്പെഷ്യലിസ്റ്റ് (2,443), പാചകക്കാർ (2,407) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

മെക്കാനിക്സ്, മെഷീൻ ഓപ്പറേറ്റർമാർ, ഗാർഡനർമാർ, കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജർമാർ, സിസ്റ്റം എഞ്ചിനീയർമാർ, ടീം ലീഡർമാർ, പെയിന്റർമാർ, മെറ്റൽ തൊഴിലാളികൾ എന്നിവർക്കും കാനഡയില്‍ അവസരങ്ങളുണ്ട്.

സ്വിസ് വർക്ക് വിസ എങ്ങനെ നേടാം

ഒരു സ്വിസ് വർക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിന്, വ്യക്തികൾ യൂണിവേഴ്സിറ്റി ബിരുദവും വർഷങ്ങളുടെ അനുഭവവും പ്രത്യേക വൈദഗ്ധ്യവും ഉള്ള വിദഗ്ധരും യോഗ്യതയുള്ളവരുമായ തൊഴിലാളികളായിരിക്കണം. അപേക്ഷകർക്ക് മുന്‍കൂറായി ഒരു ഓഫർ ലെറ്റർ ലഭിക്കുകയും വേണം.

കൂടാതെ, സ്വിസ് വർക്ക് വിസയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കായി കഴിഞ്ഞ വർഷം നിയമങ്ങൾ ലഘൂകരിക്കാൻ രാജ്യം തീരുമാനിച്ചിരുന്നു. ഇതിലൂടെ ഈ വിഭാഗത്തിലെ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നേടുന്നത് എളുപ്പമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+