Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഹൈക്കോടതി സിസ്റ്റം ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; 40000-46000 വരെ ശമ്പളം

ദില്ലി: സീനിയര്‍ സിസ്റ്റം ഓഫീസര്‍, സിസ്റ്റം ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് ബോംബെ ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. മഹാരാഷ്ട്രയിലെ വിവിധ താലൂക്ക്, ജില്ലാ കോടതികളിലാണ് നിയമനം. 11 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ 8 വരെയാണ് അപേക്ഷിക്കുന്നതിനുള്ള സമയപരിധി. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

job

സീനിയര്‍ സിസ്റ്റം ഓഫീസര്‍ക്ക് അഞ്ച് വര്‍ഷത്തെയും സിസറ്റ്ം ഓഫീസര്‍ക്ക് ഒരു വര്‍ഷത്തേയും പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. 40 വയസ് വരെയാണ് പ്രായപരിധി. അതേസമയം അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. സീനിയര്‍ സിസ്റ്റം ഓഫിസര്‍ക്ക് 46000 രൂപയും സിസ്റ്റം ഓഫീസര്‍ക്ക് 40000 രൂപയുമാണ് ശമ്പളം.

കംപ്യൂട്ടര്‍ സയന്‍സ്/ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക് എന്‍ജിനീയറിങ് ബിഇ/ ബിടെക്/ തത്തുല്യം അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ എന്‍ജിനീയറിങ്/ ഇലക്ട്രോണിക് എന്‍ജിനീയറിങ് ബിഇ/ ബിടെക്/ എംസിഎ/ തത്തുല്യം. നെറ്റ്വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍സ് ഉണ്ടായിരിക്കണം അല്ലെങ്കില്‍ എംസിഎസ്ഇ/ ആര്‍എച്ച്‌സിഇ സര്‍ട്ടിഫിക്കേഷന്‍/ തത്തുല്യവും ആര്‍എച്ച്ഇഎല്‍ നേടിയിരിക്കണമെന്നതാണ് യോഗ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+