സിസ്റ്റം അനലിസ്റ്റ് താല്‍കാലിക ജോലിക്ക് ശമ്പളം 1.2 ലക്ഷം: കൈ നിറയെ അവസരങ്ങള്‍ വേറെയുമുണ്ട്
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) യുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 59300-120900 (PR 22360-37940).
സർക്കാർ എൻജിനീയറിംഗ്/ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഉള്ളവർക്കും സർക്കാർ പോളിടെക്‌നിക്കുകളിൽ ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. ഒന്നിൽ കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന പക്ഷം അഭിമുഖത്തിലൂടെ ആയിരിക്കും നിയമനം. എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം (കംപ്യൂട്ടർ/ഐ.റ്റി), PFMS -ലെ പരിചയം എന്നിവ അഭിലഷണീയമാണ്.

താത്പര്യമുള്ളവർ റൂസ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളജ് ക്യാമ്പസ് പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ഇ-മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ റൂസ സംസ്ഥാന കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ചു മണി. നിയമനം സംബന്ധിച്ച് റൂസ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ/പ്രോജക്ട് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
ഗസ്റ്റ് ടെക്ക്നിക്കല്‍ സ്റ്റാഫ് നിയമനം
കോഴിക്കോട് സര്‍ക്കര്‍ എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് വിവിധ ട്രേഡുകളില്‍ ട്രേഡ്സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25 ന് അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ 10 മണിക്കകം സ്ഥാപനത്തില്‍ നേരിട്ട് എത്തണം. കേരള പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക് http://geckkd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ - 0495 2383220.
പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവ്
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. വിശദാംശങ്ങൾക്ക്: kpesrb.kerala.gov.in.
സി-ആം ടെക്‌നീഷ്യന്‍ താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ് പദ്ധതിക്ക് കീഴില്‍ സി-ആം ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ആറ് മാസം കാലയളവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്രീഡിഗ്രി/പ്ലസ് ടു/സയന്‍സ് വിഷയത്തോടു കൂടിയ തത്തുല്യ കോഴ്‌സ്, കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ നിന്നുളള ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (രണ്ടു വര്‍ഷ കോഴ്‌സ്)/തത്തുല്യം, കേരള ഫാര്‍മസ്യൂട്ടിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 2024 ജനുവരി ഒന്നിന് 18-36.
താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 5 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ പകല്‍ 11:30ന് നടക്കുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11 വരെ മാത്രമായിരിക്കും












Click it and Unblock the Notifications