Get Updates
Get notified of breaking news, exclusive insights, and must-see stories!

സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയര്‍, വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം

ഇടുക്കി പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതിയ്ക്ക് ഡിജിറ്റലൈസേഷന്‍ സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയറെ ആവശ്യമുണ്ട്. ഐടിഐയിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഐടി എന്നിവയില്‍ ഡിപ്ലോമയും ഓഫീസ് ഡിജിറ്റലൈസേഷനില്‍ പ്രവൃത്തി പരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ഏപ്രില്‍ 11ന് 21നും 30നും മധ്യേ. പ്രതിമാസം 24,040 രൂപ പ്രതിഫലം നല്കും. ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

മെയ് 25 രാവിലെ 11 മണിക്ക് പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ കോടതി ഓഫീസില്‍ അഭിമുഖം നടത്തും. താല്പര്യമുള്ളവര്‍ ഏപ്രില്‍ 30 നകം പാസ്പോര്‍ട്ട് ഫോട്ടോ സഹിതം വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മൊബൈല്‍ ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. വിശദാംശങ്ങള്‍ നല്‍കിയ അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കു. ഫോണ്‍ : 04869 233625. മെയില്‍ [email protected].

job

താൽക്കാലിക ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ പളളിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാന്‍സ് ടീച്ചറേയും ചെണ്ട/ബാന്റ് മേളം പരിശീലകനേയും ആവശ്യമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരെയും വിരമിച്ചവരേയും പരിഗണിയ്ക്കും. പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ ഏപ്രില്‍ 27 ന് ഉച്ചയക്ക് 2.30 ന് കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 04936 286900

ജോയിന്റ് ഡയറക്ടർ താൽകാലിക ഒഴിവ്

സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ ജോയിന്റ് ഡയറക്ടർ തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. സർക്കാർ എൻജിനിയറിങ് കോളേജിൽ നിന്നും പ്രൻസിപ്പാൾ/ പ്രൊഫസർ തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് അഞ്ച്. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.

അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്‌ളാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യ പത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ, എൻ.എസ്.എസ് ഓഫീസ്, നാലാം നില, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ മെയ് 10നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2308687.

വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ മേയ് അഞ്ചിനകം ലഭിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+