Get Updates
Get notified of breaking news, exclusive insights, and must-see stories!

പിആര്‍ഡിയിൽ തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍ പാനലുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കാനുള്ള മികച്ച കഴിവുണ്ടാവണം. ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കിയും തര്‍ജ്ജമ ചെയ്തും പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. വാര്‍ത്തകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ടൈപ്പ് ചെയ്ത് നല്‍കാന്‍ കഴിയണം. ഒരു വാര്‍ത്ത തയ്യാറാക്കുന്നതിന് 250 രൂപയാണ് പ്രതിഫലം. തര്‍ജ്ജമ ചെയ്യുന്ന വാക്ക് ഒന്നിന് ഒരു രൂപയായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 17നകം [email protected] ലേക്ക് അയയ്ക്കണം. നേരത്തെ അപേക്ഷ അയച്ചിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ല. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പാനല്‍ രൂപീകരിക്കുക.

റിതു..പൊളി ലുക്കിലാണല്ലോ, പൂവുമായി എങ്ങോട്ടാ...; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

താത്കാലിക ഒഴിവ്

താത്കാലിക ഒഴിവ്

സൈനിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ രണ്ട് ക്ലാർക്കുമാരുടെ താത്കാലിക ഒഴിവുണ്ട്. കെക്‌സ്‌കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസിൽ കഴിയാത്തവരും (01 ഓഗസ്റ്റ് 2022ന്) ക്ലറിക്കൽ/ കമ്പ്യൂട്ടർ/ അക്കൗണ്ടിങ് പരിജ്ഞാനമുള്ള വിമുക്തഭടൻമാർ അവരുടെ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ, അഡ്രസ്, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം. ഡി കെക്‌സ്‌കോൺ, കേരള സ്റ്റേറ്റ് എക്‌സ്- സെർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി-25/838, ഓപ്പോസിറ്റ് അമൃത ഹോട്ടൽ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി പോസ്റ്റൽ ആയോ [email protected] ലോ ലഭിക്കണം. ഫോൺ: 0471-2320772, 2320771.

പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയില്‍ ട്രെയിനി

പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയില്‍ ട്രെയിനി

പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയിലെ കാസ്പ്, ഇന്‍ഷ്വറന്‍സ് കൗണ്ടര്‍, ഇ-ഹെല്‍ത്ത് എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഒരു ട്രെയിനിയെ നിയമിക്കുന്നതിന് ഓഗസ്റ്റ് 22ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസം 15,000 രൂപ സ്റ്റൈപെന്റ് ലഭിക്കും. ഇലക്‌ട്രോണിക്‌സില്‍ (3 വര്‍ഷ ഡിപ്ലോമ/ ബി.എസ്‌സി/ എം.എസ്‌സി)/ ബി.ടെക് ഇന്‍ ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 17നു വൈകിട്ട് അഞ്ചു വരെ ഓഫീസില്‍ സ്വീകരിക്കും.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ കരാർ നിയമനം

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ കരാർ നിയമനം

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ജൂനിയർ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷൻ, എൻജിനിയർ (ഐ.ടി) എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmdkerala.net.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) വിവിധ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആർക്കിടെക്ചർ വിഭാഗത്തിൽ കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക്ക് അടിസ്ഥാന യോഗ്യതയും, എം.ആർക്ക്/എം.പ്ലാനിങ്/എം.എൽ.എ(ലാൻ സെക്ച് ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.
ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) യോഗ്യത നേടിയിരിക്കണം.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്/ഐ.ടി. യിൽ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദവും രണ്ടുവർഷം സർവകലാശാലാതലത്തിൽ അധ്യാപനപരിചയവും ഉണ്ടായിരിക്കണം.
മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം).
എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ഓഗസ്റ്റ് 17 ന് രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗത്തിൽ ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം. വിശദാംശങ്ങൾ www.cet.ac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2515561.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+