ടാറ്റ കണ്‍സള്‍ട്ടന്‍സിയില്‍ ഫ്രഷേഴ്‌സിന് അവസരം; സമയപരിധി പുറത്തുവിട്ട് കമ്പനി
ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി സി എസ്) പുതുമുഖങ്ങള്‍ക്കായി അവസരങ്ങള്‍ തുറന്നു. ഏപ്രില്‍ 10 വരെ തുറന്നിരിക്കുന്ന ആപ്ലിക്കേഷന്‍ വിന്‍ഡോയില്‍ ഫ്രഷേഴ്‌സിന് അപേക്ഷിക്കാം. വിവിധ ഐ ടി സ്ഥാപനങ്ങള്‍ നിയമനം മരവിപ്പിച്ചതിനെ തുടര്‍ന്ന് നിരാശയിലായ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ഇത് വലിയ ആശ്വാസമാണ്.
ഏപ്രില്‍ 26-ന് ടെസ്റ്റുകള്‍ നടത്തും. 2024-ലെ ബി ടെക്, ബി ഇ, എം സി എ, എം എസ് സി, എം എസ് ബാച്ചുകളില്‍ നിന്ന് ഏപ്രില്‍ 10 വരെ കമ്പനി ജോലി അപേക്ഷകള്‍ ക്ഷണിക്കുന്നു. ടിസിഎസ് നിന്‍ജ, ഡിജിറ്റല്‍, പ്രൈം എന്നീ മൂന്ന് വിഭാഗങ്ങളിലേക്കായിരിക്കും നിയമനം. നിന്‍ജ വിഭാഗം വിവിധ തസ്തികയില്‍ പ്രതിവര്‍ഷം 3.36 ലക്ഷം രൂപയുടെ പാക്കേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഡിജിറ്റല്‍, പ്രൈം വിഭാഗങ്ങള്‍ പ്രതിവര്‍ഷം യഥാക്രമം 7 ലക്ഷം രൂപയും 9-11.5 ലക്ഷം രൂപയും വാഗ്ദാനം ചെയ്യുന്നു. അതേസമയം ഇവയില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് ടിസിഎസ് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും 2024 -2 5 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുമുഖങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജനുവരിയില്‍ തന്നെ കമ്പനി അറിയിച്ചിരുന്നു.
അടുത്ത വര്‍ഷത്തേക്കുള്ള ഞങ്ങളുടെ കാമ്പസ് നിയമന പ്രക്രിയ ആരംഭിച്ചിട്ടുണ്ട് എന്നും ടി സി എസിനൊപ്പം ചേരാന്‍ പുതുമുഖങ്ങള്‍ക്കിടയില്‍ വലിയ ആവേശമാണ് കാണുന്നത് എന്നും ടി സി എസ് ചീഫ് എച്ച് ആര്‍ ഓഫീസര്‍ മിലിന്ദ് ലക്കാട് പറഞ്ഞു.












Click it and Unblock the Notifications