ടാറ്റ പവറില്‍ കമ്പനി സെക്രട്ടറിയാകാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം, പ്രതിവര്‍ഷം ശമ്പളം ഇത്ര
ടാറ്റ പവര്‍ കമ്പനി സെക്രട്ടറി പ്രൊഫഷണലുകളില്‍ നിന്ന് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ഒക്ടോബറില്‍ കമ്പനി സെക്രട്ടറി ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും 2024 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. ഐസിഎസ്‌ഐയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് (എസിഎസ്) യോഗ്യതയും റെഗുലര്‍ ഗ്രാജ്വേഷന്‍ ബിരുദവുമാണ് അടിസ്ഥാന യോഗ്യത.
കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശയവിനിമയത്തില്‍ മികച്ച വൈദഗ്ധ്യം, നിയമങ്ങളുടെ വ്യാഖ്യാനത്തിനുള്ള അനലിറ്റിക്കല്‍ കഴിവുകള്‍, നല്ല സംഘടനാപരമായ, ആസൂത്രണം, ഡ്രാഫ്റ്റിംഗ് കഴിവുകള്‍ തുടങ്ങിയവയും ഉണ്ടായിരിക്കണം. അപേക്ഷകന്‍ എം എസ് ഓഫീസ് (എക്സല്‍, പവര്‍പോയിന്റ്, ഔട്ട്ലുക്ക്, വേഡ്) എന്നിവയില്‍ നല്ല അറിവുള്ളവരായിരിക്കണം. എക്സിക്യുട്ടീവ്, പ്രൊഫഷണല്‍ ഐസിഎസ്‌ഐ പരീക്ഷയുടെ എല്ലാ ഗ്രൂപ്പുകളിലും ആദ്യ ശ്രമത്തില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികയിലേക്ക് മുന്‍ഗണന നല്‍കും.

അപേക്ഷകന്റെ പരമാവധി പ്രായം 2024 മാര്‍ച്ച് 1-ന് 27 വയസ് ആയിരിക്കണം. 10, 12 ക്ലാസുകളിലും ബിരുദത്തിലും 60 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ആവശ്യമാണ്. ടാറ്റ പവറിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം, എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇനി പറയുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടിവരും.
സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, കമ്പനി നിയമവം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കല്‍. നിയമപരമായ രജിസ്റ്ററുകള്‍ സൂക്ഷിക്കുക. ബോര്‍ഡിന്റെയും കമ്മിറ്റിയുടെയും അജണ്ട കുറിപ്പുകളുടെയും മിനിറ്റുകളുടെയും ഡ്രാഫ്റ്റിംഗ് തയ്യാറാക്കുക. വാര്‍ഷിക റിപ്പോര്‍ട്ടിനായുള്ള ഡാറ്റയുടെ സമാഹാരം, ഇ-ഫോമുകളുടെ ഫയല്‍ ചെയ്യല്‍ എന്നിവയാണ് അവയില്‍ ചിലത്.
അപേക്ഷകര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രതിവര്‍ഷം 7.30 ലക്ഷം രൂപ ശമ്പളത്തിന് അര്‍ഹതയുണ്ടായിരിക്കും. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അസിന്‍ക്രണസ് വീഡിയോ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications