ഈ വര്‍ഷം ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ 40000 പുതുമുഖങ്ങളെ നിയമിക്കും; പ്രഖ്യാപനവുമായി ടിസിഎസ്
ബെംഗളൂരു: ഈ സാമ്പത്തിക വര്‍ഷത്തില്‍ ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ 40000 പേരെ പുതുതായി നിയമിക്കുമെന്ന് (ടി സി എസ്) ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്. ടി സി എസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ ഗണപതി സുബ്രഹ്‌മണ്യം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മറ്റ് പല കമ്പനികളും പുതിയ നിയമന പദ്ധതികള്‍ മന്ദഗതിയിലാക്കുന്നതിനിടെയാണ് ടി സി എസിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
തങ്ങള്‍ സാധാരണയായി 35000 മുതല്‍ 40000 വരെ ആളുകളെ നിയമിക്കുന്നു എന്നും ആ പതിവ് മാറാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാലന്റ് പൂളിലേക്ക് പരിചയമ്പന്നരായ ആളുകളെ ചേര്‍ക്കുന്നത് തള്ളിക്കളയുന്നില്ല എന്നും എന്നാല്‍ ഡിമാന്‍ഡ് അനുസരിച്ചായിരിക്കും നിയമന നടപടികള്‍ സ്വീകരിക്കുക എന്നും ഗണപതി സുബ്രഹ്‌മണ്യം വ്യക്തമാക്കി. മനുഷ്യ വിഭവ ശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

ഇന്‍ഫോസിസ് അടക്കമുള്ള സമകാലികരായ കമ്പനികള്‍ ക്യാംപസ് റിക്രൂട്ട്‌മെന്റുകളില്‍ ജാഗ്രത പുലര്‍ത്തുമ്പോഴാണ് ടി സി എസിന്റെ നടപടി. കഴിഞ്ഞ വര്‍ഷം 50000 പുതുമുഖങ്ങളെ ചേര്‍ത്തുവെന്നും ഡിമാന്‍ഡ് വര്‍ധിക്കുന്നത് വരെ ഇനി ക്യാംപസുകളിലേക്ക് പോകുന്നില്ലെന്നും ഇന്‍ഫോസിസ് സി എഫ് ഒ നിലഞ്ജന്‍ റോയ് അടുത്തിടെ അറിയിച്ചിരുന്നു. അതേസമയം ടാലന്റ് പൂളിലേക്ക് പരിചയമ്പന്നരായ ആളുകളെ ചേര്‍ക്കുന്നത് ടി സി എസ് തള്ളിക്കളയുന്നില്ല.
എന്നാല്‍ ഡിമാന്‍ഡ് അനുസരിച്ചായിരിക്കും നിയമന നടപടികള്‍ സ്വീകരിക്കുക എന്നും പരിചയമ്പന്നരായ ആളുകള്‍ വേണമെന്ന് കരുതുമ്പോള്‍ തങ്ങള്‍ വേണ്ട നടപടിയെടുക്കുമെന്നും ഗണപതി സുബ്രഹ്‌മണ്യം വ്യക്തമാക്കി. കഴിഞ്ഞ 12 മുതല്‍ 14 വരെ മാസങ്ങളില്‍ ഇത്തരത്തില്‍ പരിചയമ്പന്നരായ ആളുകളുടെ കുറവ് കണ്ടു. അത് എത്രത്തോളം തുടരുമെന്ന് അറിയില്ല. അതിനാല്‍ ധാരാളം ജോലിക്കാരെ നിയമിച്ചു.
ഏത് തരത്തിലുള്ള ആവശ്യത്തിനും സേവനം നല്‍കാന്‍ ടി സി എസിന് ഒരു ബെഞ്ച് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 6 ലക്ഷം ജീവനക്കാരില്‍ ഏകദേശം 10 ശതമാനം ആളുകള്‍ ബെഞ്ചിലുണ്ട് എന്നും അവരെ ഉല്‍പാദനപരമായി വിന്യസിക്കാനാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെല്ലാം കഴിഞ്ഞ 12 മാസമായി പരിശീലനം, ഇന്‍ഡക്ഷന്‍ എന്നിവ ചെയ്യുന്നുണ്ട് എന്നും ഉല്‍പ്പാദനക്ഷമമായ വിവിധ പദ്ധതികളിലേക്ക് ഇവരെ വിന്യസിക്കേണ്ടതുണ്ട് എന്നും ഗണപതി സുബ്രഹ്‌മണ്യം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications