ഏകലവ്യ സ്‌കൂളില്‍ 7000 ത്തിലേറെ ഒഴിവുകള്‍, 2 ലക്ഷം വരെ ശമ്പളം... നിങ്ങള്‍ യോഗ്യരാണോ?
ഡല്‍ഹി നാഷണല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഫോര്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സിനു കീഴിലെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിരവധി ഒഴിവുകള്‍. അധ്യാപക, അനധ്യാപക തസ്തികകളിലായി 7267 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരിട്ടുള്ള നിയമനമായിരിക്കും. ടി ജി ടി തസ്തികയില്‍ 3,962 ഒഴിവുകളും പി ജി ടി തസ്തികയില്‍ 1,460 ഒഴിവുകളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹോസ്റ്റല്‍ വാര്‍ഡന്‍ (635), ഫീമെയില്‍ സ്റ്റാഫ് നഴ്‌സ് (550), ജൂനിയര്‍ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ) (228), പ്രിന്‍സിപ്പല്‍ (225), ലാബ് അറ്റന്‍ഡന്റ് (146), അക്കൗണ്ടന്റ് (61) എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവുകള്‍. യോഗ്യയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദാശംങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

പ്രിന്‍സിപ്പല്‍
ബിഎഡും ഏതെങ്കിലും വിഷയത്തില്‍ പിജിയും ഉള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 12 വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 50 ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 78,800 രൂപ മുതല്‍ 2,09,200 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും
പിജിടി
ഇംഗ്ലിഷ്, ഹിന്ദി, മാത്സ്, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, റീജനല്‍ ലാംഗ്വേജ് എന്നിവയില്‍ ഏതെങ്കിലും ബന്ധപ്പെട്ട വിഷയത്തില്‍ ഇന്റഗ്രേറ്റഡ് പിജിയും ബിഎഡ്/എംഎഡ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ പ്രായപരിധി 40 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 47,600-1,51,100 രൂപ വരെ ശമ്പളം ലഭിക്കും
ടിജിടി
ബന്ധപ്പെട്ട വിഷയത്തില്‍ 4 വര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിജി, ബിഎഡ്/എംഎഡ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സിടെറ്റ് യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ പ്രായപരിധി 35 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും.
ഫീമെയില്‍ സ്റ്റാഫ് നഴ്‌സ്
ബിഎസ്സി നഴ്‌സിങ് (ഓണേഴ്‌സ്)/ബിഎസ്സി നഴ്‌സിങ് (റഗുലര്‍)/പോസ്റ്റ് ബിഎസ്സി നഴ്‌സിങ്, സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 50 ബെഡുള്ള ഹോസ്പിറ്റലില്‍ രണ്ടര വര്‍ഷ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 35 വയസായിരിക്കണം. 29,200-92,300 രൂപ വരെ ശമ്പളം ലഭിക്കും.
ഹോസ്റ്റല്‍ വാര്‍ഡന്‍
4 വര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദം അല്ലെങ്കില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 35 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 29,200-92,300 രൂപ വരെ ശമ്പളം ലഭിക്കും.
അക്കൗണ്ടന്റ്
കൊമേഴ്‌സ് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ പ്രായപരിധി 30 വയസായിരിക്കണം. 35,400-1,12,400 രൂപ വരെ ശമ്പളം ലഭിക്കും,
ജൂനിയര്‍ സെക്രട്ടറിയറ്റ് അസിസ്റ്റന്റ്
പ്ലസ് ടു ജയവും ഇംഗ്ലിഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കും ടൈപ്പിങ് വേഗതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 30 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,900-63,200 രൂപ വരെ ശമ്പളം ലഭിക്കും.
ലാബ് അറ്റന്‍ഡന്റ്
പത്താം ക്ലാസ് ജയവും സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നിക് അല്ലെങ്കില്‍ പ്ലസ് ടു സയന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 30 വയസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000-56,900 രൂപ വരെ ശമ്പളം ലഭിക്കും.
പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷ ഫീസ് 2000 രൂപയും പിജിടി തസ്തികയിലേക്ക് 1500 രൂപയും ആണ് അപേക്ഷ ഫീസ്. മറ്റുള്ള തസ്തികകള്‍ക്ക് 1000 രൂപയാണ് ഫീസ്. ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഒഎംആര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ മുഖേനയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. വിശദമായ സിലബസ് വെബ്‌സൈറ്റില്‍ ലഭ്യമാണ് www.nests.tribal.gov.in












Click it and Unblock the Notifications