കുഫോസിൽ അധ്യാപക ഒഴിവ്; താത്കാലിക ഒഴിവാണ്..ശമ്പളം അരലക്ഷം.. അപേക്ഷിക്കാം
കേരള ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാലയിൽ അധ്യാപക തസ്തികയിൽ ഒഴിവ്. കരാർ നിയമനമാണ്. തസ്തിക, ഒഴിവ്, ശമ്പളം, യോഗ്യത തുടങ്ങിയ വിശദാംശങ്ങൾ അറിയാം

ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് - 1 ഒഴിവ്, ഫുഡ് സേഫ്റ്റി ആൻ്റ് ക്വാളിറ്റി അഷുറൻസ് - 2 ഒഴിവുകൾ, ഫുഡ് ടെക്നോളജി - 2 ഒഴിവുകൾ, മെക്കാനിക്കൽ എഞ്ചിനീയറിങ് - 1 ഒഴിവ്, മൈക്രോബയോളജി (ഫാക്കൽറ്റി ഓഫ് ഫിഷറീസ് എഞ്ചിനീയറിങ്) - 1 ഒഴിവ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് - 1 ഒഴിവ്, ജനറൽ മാനേജ്‌മെന്റ് - 1 ഒഴിവ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് - 1 ഒഴിവ്, മാനേജ്‌മെന്റ് സൈൻസ്/സ്റ്റാറ്റിസ്റ്റിക്‌സ്/ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് - 1 ഒഴിവ്, മാരിടൈം ലോ - 1 ഒഴിവ്, മാർക്കറ്റിംഗ് മാനേജ്‌മെന്റ് - 1 ഒഴിവ്, അക്വാകൾച്ചർ - 2 ഒഴിവുകൾ, അക്വാട്ടിക് അനിമൽ ഹെൽത്ത് മാനേജ്‌മെന്റ് - 2 ഒഴിവുകൾ, ഫിഷ് പ്രോസസിംഗ് ടെക്നോളജി - 3 ഒഴിവുകൾ, ഫിഷറീസ് എക്സ്റ്റൻഷൻ ഇക്കണോമിക്‌സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്‌സ് - 4 ഒഴിവുകൾ, ഫിഷിംഗ് ടെക്നോളജി - 4 ഒഴിവുകൾ, അപ്ലൈഡ് ജിയോളജി - 1 ഒഴിവ്, അറ്റ്‌മോസ്‌ഫെറിക് സയൻസ് - 2 ഒഴിവുകൾ, ബയോടെക്നോളജി - 1 ഒഴിവ്, ക്ലൈമറ്റ് സയൻസ് - 1 ഒഴിവ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് - 1 ഒഴിവ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് - 1 ഒഴിവ്, എൻവയോൺമെന്റൽ സയൻസ് - 1 ഒഴിവ്, ഫുഡ് മൈക്രോബയോളജി - 1 ഒഴിവ്, ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി - 3 ഒഴിവുകൾ, മറൈൻ ബയോളജി - 2 ഒഴിവുകൾ, മറൈൻ കെമിസ്ട്രി - 2 ഒഴിവുകൾ, മാത്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് - 1 ഒഴിവ്, മൈക്രോബയോളജി (ഫാക്കൽറ്റി ഓഫ് ഓഷ്യൻ സയൻസ് ആൻ്റ് ടെക്നോളജി) - 1 ഒഴിവ്, ഓഷ്യൻ സയൻസ് - 1 ഒഴിവ്, ഫിസിക്കൽ ഓഷ്യനോഗ്രഫി - 2 ഒഴിവുകൾ, റിമോട്ട് സെൻസിംഗ് & ജി.ഐ.എസ് (ജിഐഎസ്) - 1 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയും വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://kufos.ac.in/employment-notification-with-application-form-for-the-selection-of-assistant-professor-on-contract-basis-at-kufos/


Click it and Unblock the Notifications