Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഎസ്ഇ സ്കളിൽ അധ്യാപക ഒഴിവ്: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അദ്ധ്യയന വർഷത്തേക്ക് പി.ജി.റ്റി ഫിസിക്‌സ് വിഷയം പഠിപ്പിക്കുന്നതിന് കരാർ/ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. എം. എസ് സി ഫിസിക്‌സ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് അഭിലക്ഷണീയ യോഗ്യതയാണ്. 1,205 രൂപ ദിവസവേതനമായി പ്രതിമാസം 36,000 രൂപയാണ് പ്രതിഫലം.

ഇംഗ്ലീഷ് സംസാരിക്കുന്നതിനു കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഒക്ടോബർ 11ന് രാവിലെ 10 ന് സ്‌കൂളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9946476343. താമസിച്ചു പഠിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

job

സ്വയംതൊഴിൽ പദ്ധതിക്ക് അപേക്ഷിക്കാം

എംപ്ലോയ്‌മെഞ്ച് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 21നും 50നും മദ്ധ്യേ പ്രായമുള്ളവർക്ക് സ്വയം തൊഴിൽ ആരംഭിക്കുവാനായി ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും, ഇരുപതിനായിരം രൂപ വരെ സബ്‌സിഡിയും നൽകുന്ന കെസ്‌റു സ്വയം തൊഴിൽ പദ്ധതി, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള 21നും 45 നും മദ്ധ്യേ പ്രായമുള്ള ഒന്നിൽ കൂടുതൽ പേർക്ക് സംയുക്ത സംരംഭം ആരംഭിക്കുവാനായി ബാങ്ക് മുഖേന പത്തു ലക്ഷം രുപ വരെ വായ്പയും, രണ്ടു ലക്ഷം രൂപ വരെ സബ്‌സിഡിയും നൽകുന്ന മൾട്ടി പർപ്പസ് സർവീസ് സെന്റേഴ്‌സ്/ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതി, എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം www.employment.kerala.gov.in എന്ന വെബ്‌സൈറ്റിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആറ്റിങ്ങൽ: 0470 2622237, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കിളിമാനൂർ: 0470 2671805, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നെടുമങ്ങാട്: 0472 2804333, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നെയ്യാറ്റിൻകര: 0471 2222548, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാട്ടാക്കട: 0471 2295030, റൂറൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കഴക്കൂട്ടം: 0471 2413535, ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പാലോട്: 0472 2840480, മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തിരുവനന്തപുരം: 0471 2741713.

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം
ആലപ്പുഴ: ആലുവ ഗവണ്‍മെന്റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പി.എസ്.സി. ബിരുദതല പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിലയുടെ അടിസ്ഥാനത്തില്‍ പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും.
ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, പി.എസ്.സി. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ നല്‍കണം. അവസാന തിയതി: ഒക്ടോബര്‍ 25. ഫോണ്‍: 0484 2623304.

റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു
ചാലക്കുടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി, പീച്ചി പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലുകളിലേക്കും വെറ്റിലപ്പാറ, ചുവന്നമണ്ണ്, വാഴച്ചാല്‍ പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലുകളിലേക്കും കുട്ടികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ നിരക്കില്‍ ഹോണറേറിയമുണ്ട്. റസിഡന്റ് ട്യൂട്ടറായി ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള ടിടിസി/ ബിഎഡ് യോഗ്യതയുള്ള പട്ടികവര്‍ഗ യുവതീ-യുവാക്കള്‍ ചാലക്കുടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ഒക്ടോബര്‍ 11ന് രാവിലെ 10.30ന് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0480-2706100

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+