ഒമാനിൽ ടീച്ചറുടെ ഒഴിവ്; സൗജന്യ നിയമനം..1 ലക്ഷത്തിനടുത്ത് ശമ്പളം..വിമാന ടിക്കറ്റും ഫ്രീ..കൂടുതൽ അറിയാം
ഒമാനിലേക്ക് ജോലി അവസരം. ഇന്ത്യൻ സ്കൂളിൽ അധ്യാപക തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദമായ വിവരങ്ങൾ പരിശോധിക്കാം.
ആർട്ട് ടീച്ചറുടെ ഒരു ഒഴിവാണ് ഉള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാനാകും. സൗജന്യ റിക്രൂട്ട്‌മെൻ്റ് ആണ്. ഫൈൻ ആർട്ട്സ് ബിരുദം (BFA) നേടിയവർക്കും ബിരുദതലത്തിൽ മലയാളം പഠിച്ചവർക്കും അപേക്ഷിക്കാൻ ആകും. സി ബി എസ് ഇ സ്കൂളുകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ അദ്ധ്യാപന പരിചയം നിർബന്ധമാണ്.

ഇംഗ്ലീഷ് ആശയവിനിമയം (സംസാരത്തിലും എഴുത്തിലും), മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം, സർഗ്ഗാത്മകത, ക്ലാസ് റൂം ഇടപെടൽ, ടീം വർക്ക് എന്നീ കഴിവുകൾ ആവശ്യമാണ്. കലാപ്രദർശനങ്ങൾ സംഘടിപ്പിച്ചുള്ള മുൻപരിചയം അഭികാമ്യം. പ്രതിമാസം 300-360 ഒമാൻ റിയാൽ ശമ്പളമായി ലഭിക്കും (ചർച്ചകൾക്ക് വിധേയം) . കൂടാതെ എച്ച് ആർ എ, ഫർണിച്ചർ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ്, വാർഷിക വിമാന ടിക്കറ്റ് (സ്കൂൾ മാനദണ്ഡങ്ങളനുസരിച്ച്) എന്നിവയും ഉണ്ടാകും. 30 ദിവസത്തെ വാർഷിക അവധിയും ലഭിക്കും.
സി.വി., പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം [email protected]ലേക്കാണ് അപേക്ഷിക്കേണ്ടത്. "Art Teacher to Oman"എന്ന് ഇമെയിലിൽ രേഖപ്പെടുത്തണം. അവസാന തീയതി മാർച്ച് നാലാണ്. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/free-recruitment-of-art-teacher-to-indian-school-oman/2026-03-04%2000:00:00?fbclid=IwY2xjawQNJVtleHRuA2FlbQIxMABicmlkETI4QkhDZUZHaFphU3kzVkdpc3J0YwZhcHBfaWQQMjIyMDM5MTc4ODIwMDg5MgABHgmm6r0mOi1Ob3cJI-vT5lEwKu36gSmFFb-eY0_n-h9h9IPwFBsH0zVw41hn_aem_iHqgqssoItSr1bsRWbaNSQ
ജർമനിയിലേക്കും മറ്റ് ജർമൻ ഭാഷാ രാജ്യങ്ങളിലേക്കുമുളള റിക്രൂട്ട്‌മെന്റ്; ഹെൽത്ത് കെയർ/സ്‌കിൽഡ് പ്രൊഫഷണലുകൾക്കും ഡ്രൈവർമാർക്കും അവസരം
ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖലയിലേയും ഇതര മേഖലകളിലേയും നൈപുണ്യ മികവുളള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സും യൂറോപ്പിലെ പ്രമുഖ സ്വകാര്യ റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ കെയർ ഗേറ്റ്‌സുമായി കരാർ ഒപ്പുവച്ചു. നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും കെയർ ഗേറ്റ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫിറുസ് മെറ്റ്‌ലറുമാണ് (Firus Mettler) കരാർ കൈമാറിയത്. ഇതുവഴി നഴ്‌സുമാർ, ആരോഗ്യ മേഖലയിലെ മറ്റ് പ്രൊഫഷണലുകൾ, ആരോഗ്യ ഇതര മേഖലകളിലെ പ്രൊഫഷണലുകൾ, ടെക്‌നീഷ്യൻസ്, ബസ് ഡ്രൈവേഴ്‌സ് തുടങ്ങിയവർക്കാണ് റിക്രൂട്ട്‌മെന്റ് സാധ്യത.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് B2 ലെവൽ വരെ സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം, സൗജന്യ ഹോസ്റ്റൽ സൗകര്യം ജർമ്മനിയിലെത്തിയ ശേഷമുളള പിന്തുണ എന്നിവയെല്ലാം പദ്ധതിവഴി ലഭിക്കും. ഇതിനോടകം ജർമ്മൻ ഭാഷയിൽ ബി 2 യോഗ്യത നേടിയ നേഴ്‌സ്മാർക്ക് ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ നിയമനം വേഗത്തിലാക്കുവാൻ സഹായിക്കും. റിക്രൂട്ട്‌മെന്റ് നടപടികൾ ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജർ പ്രകാശ് പി ജോസഫ്, കെയർ ഗേറ്റ്‌സ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ അജിത് പി . എം, നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
-
കേന്ദ്ര ജോലികൾക്കായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; എയിംസിൽ വൻ അവസരം -
ആർസിസിയിൽ ഒഴിവ്; സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ വേറേയും നിരവധി ഒഴിവുകൾ -
നഴ്സുമാർക്ക് ജോലി ഒഴിവ്; ലക്ഷങ്ങൾ ശമ്പളം വാങ്ങാം..ജർ്മ്മനിയിൽ 100 പേർക്ക് അവസരം..ഇപ്പോൾ തന്നെ അപേക്ഷിക്കാം -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത്














Click it and Unblock the Notifications