Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിൽ അധ്യാപക ഒഴിവ്; മികച്ച ശമ്പളം, സൗജന്യ താമസം, വിമാന ടിക്കറ്റ്

ഒമാനിൽ ജോലി നേടാൻ അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. അധ്യാപിക തസ്തികയിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ വിശദമായി നോക്കാം

കണക്ക് വിഷത്തിലാണ് അധ്യാപകരെ തേടുന്നത്. ബി എസ് സി/എം എസ് സി, ബി എഡ് . സി ബി എസ് ഐ അല്ലെങ്കിൽ ഐ സി എസ് ഇ സ്കൂളുകളിൽ കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയമാണ് പ്രധാന യോഗ്യത. മികച്ച ഇംഗ്ലീഷ് ആശയവിനിമയ ശേഷിയും കേംബ്രിഡ്ജ് സിലബസ് പരിജ്ഞാനവും അന്താരാഷ്ട്ര പരിചയവും അഭിലഷണീയമാണ്.

job2-175

പ്രതിമാസം 300-350 ഒമാന്ഡ റിയാൽ അടിസ്ഥാന ശമ്പളമായി ലഭിക്കും. പ്രവൃത്തിപരിചയവും അഭിമുഖ പ്രകടനവും അനുസരിച്ച് കൂടുതൽ ശമ്പളം ലഭിക്കും. ഫർണിഷ് ചെയ്ത താമസസൗകര്യം, സൗജന്യ ചികിത്സ, വാർഷിക എയർ ടിക്കറ്റ് എന്നിവയും ലഭിക്കും. താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 7 ന് മുൻപായി അപേക്ഷിക്കണം.മെയിൽ [email protected] സബ്ജെക്ട് ലൈനിൽ Maths Teacher to Oman എന്ന് എഴുതണം.

സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി ഒഴിവുകൾ

താല്‍കാലിക നിയമനം

ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ മോട്ടോര്‍ മോക്കാനിക്കിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: എസ് എസ് എല്‍ സി, രണ്ട് വര്‍ഷത്തെ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ്, രണ്ട് വര്‍ഷത്തെ മോട്ടോര്‍ വാഹന മെക്കാനിസത്തിലെ പ്രവൃത്തി പരിചയം, സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായം 18-39. ശമ്പളം 26500-60700. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ആഗസ്റ്റ് നാലിനു മുമ്പ് പിരിധിയുലുളള എംപ്ലോയ്‌മോന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ 0484-2422458.

വാക്-ഇന്‍-ഇന്റര്‍വ്യൂ

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഫോര്‍ ഡവലപ്‌മെൻ്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള (അഡാക്ക്) എറണാകുളം സെന്‍ട്രല്‍ റീജിയണിനു കീഴിലുളള ഇടക്കൊച്ചി ഫാമിലേക്ക് ഫാം ലേബര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി നിയമിക്കുന്നതിന് ആഗസ്റ്റ് 12-ന് രാവിലെ 10.30 ന് ഗവ ഫിഷ് ഫാം ഇടക്കൊച്ചിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

ക്രഷ് ഹെൽപ്പർ നിയമനം

കൊച്ചി അർബൻ-മൂന്ന് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പരിധിയിലെ കൊച്ചി കോർപ്പറേഷനിലെ 60-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. കൊച്ചി കോർപ്പറേഷനിലെ ഡിവിഷനിലെ സ്ഥിര താമസക്കാരും 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. എസ്.എസ്‌.എൽ.സി പാസായിരിക്കണം. അപേക്ഷ ആഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചു വരെ മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ-മൂന്ന് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ അപേക്ഷ സ്വീകരിക്കും.
അപേക്ഷയുടെ മാതൃക കൊച്ചി അർബൻ-മൂന്ന് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കൊച്ചി കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

ഇന്‍ലാന്റ് എന്യൂമറേറ്റര്‍ നിയമനം

മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിന് കീഴില്‍ ജില്ലയിലെ വിവിധ ഉള്‍നാടന്‍ ജലാശയങ്ങളില്‍ സര്‍വ്വേ നടത്തുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ലാന്റ് എന്യൂമറേറ്ററെ നിയമിക്കുന്നു. 21 നും 36 നുമിടയില്‍ പ്രായമുള്ള ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് 13ന് രാവിലെ 11ന് പൊന്നാനി ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 0494 2666428

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+