Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപക ഒഴിവ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവസരം: തൊഴിൽ വാർത്തകൾ അറിയാം

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണത്തിലുള്ള ജി.ഐ.എഫ്.ഡി കണ്ടളയില്‍ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദം, സെറ്റ് / ബി എഡ്/ പി എച്ച് ഡി ( ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യത ) തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 13ന് രാവിലെ 10. 30 ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471 - 2222935.

job

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്‌കീമില്‍ ഓവര്‍സിയര്‍ (പട്ടിക ജാതി വിഭാഗം) തസ്തികയില്‍ കരാര്‍ നിയമനത്തിന് മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 18-35 വയസ്സ്.

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് കരാര്‍ നിയമനത്തിനായി ബി.കോം. ബിരുദവും ഗവണ്‍മെന്റ് അംഗീകൃത പി.ജി.ഡി.സി.എയുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങളില്‍ ബിരുദവും അംഗീകൃത പി.ജി.ഡി.സി.എയുമുള്ളവരെയും കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് ബിരുദധാരികളേയും പരിഗണിക്കും. പ്രായ പരിധി 18-35 വയസ്സ്.

പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്/ അംഗീകൃത ഡിഗ്രിയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂൂട്ടര്‍ ആപ്ലിക്കേഷനോ , പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ ആണ് യോഗ്യത. പ്രായപരിധി 18-30 വയസ്സ്.
സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റാ എന്നിവ സഹിതം ഒക്ടോബര്‍ 21നകം അപേക്ഷിക്കണം.

ഐ.ടി.ഐ സീറ്റ് ഒഴിവ്

ആലപ്പുഴ : പട്ടികജാതി വികസന വകുപ്പിനു കിഴിലുള്ള മാവേലിക്കര ഗവണ്‍മെന്‍റ് ഐ ടി ഐയില്‍ എന്‍ സി വി ടി. അംഗീകാരമുള്ള ഏകവത്സര കോഴ്സായ കാര്‍പെന്‍റര്‍ ട്രേഡില്‍ പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
സൗജന്യ പഠനം, പോഷകാഹാരം, പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, പ്രതി മാസ സ്റ്റൈപ്പന്‍റ്, ലംസം ഗ്രാന്‍റ് എന്നിവ ലഭിക്കും. താല്‍പര്യമുള്ളവര്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, ടി സി, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം ഒക്ടോബര്‍ 12നകം നേരിട്ട് ഹാജരാകണം. ഫോണ്‍: 0479 - 2341485. 9947991888, 9895848001, 8589942430, 8075222520.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

അപേക്ഷ ക്ഷണിച്ചു

എറണാകുളം : എംപ്ലോയ്മെമെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് സംരംഭകർക്കുള്ള ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴിൽ വായ്പ പദ്ധതിയായ ജോബ് ക്ലബ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു . 21 നും 50 നും ഇടയിൽ പ്രായമുള്ള ഒരു ലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷ സമർപ്പിക്കാം. അനുവദിക്കുന്ന വായ്പയുടെ 25 ശതമാനം ഫ്രന്റ് എൻഡ് സബ്സിഡിയായി ലഭിക്കും. വിശദ വിവരങ്ങൾക്ക് 0484 - 2422458, 974499 8342 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+