ഡല്‍ഹി എന്‍ഐടിയില്‍ അധ്യാപക ഒഴിവ്; മാര്‍ച്ച് 30 വരെ അപേക്ഷിക്കാം
ദില്ലി: ദില്ലി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി( എന്‍.ഐ.ടി)യില്‍ അധ്യാപക ഒഴിവ്. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്കാണ് ഒഴിവ്.
1) പ്രൊഫസര്‍-3 അണ്‍റിസര്‍വ്ഡ് വിഭാഗത്തിലാണ് ഒഴിവ്.
കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ടോണിക്‌സ് എന്‍ജിനീയറിംഗ്/ ഇലക്ടോണിക്‌സ ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്/ എന്നീ വിഷയങ്ങളിലാണ് നിശ്ചിത യോഗ്യത വേണ്ടത്.

2) അസോസിയേറ്റ് പ്രൊഫസര്‍-4 അണ്‍റിസര്‍വ്ഡ് വിഭാഗത്തില്‍ മൂന്ന് ഒഴിവുകളും ഒബിസി വിഭാഗത്തില്‍ ഒരു ഒഴിവുമാണുള്ളത്.
കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ടോണിക്‌സ് എന്‍ജിനീയറിംഗ്/ ഇലക്ടോണിക്‌സ ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്/ ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് നിശ്ചിത യോഗ്യത വേണ്ടത്.
3) അസോസിയേറ്റ് പ്രൊഫസര്‍ ഗ്രേഡ് 2-
എസ്.ടി വിഭാഗത്തില്‍ രണ്ട് ഒഴിവുകളും ഇഡബ്ല്യൂംഎസ് വിഭാഗത്തില്‍ മൂന്ന് ഒഴിവുകളുമാണുള്ളത്.
കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്/ അപ്ലൈഡ് സയന്‍സ് ആന്റ് ഹ്യൂമാനിറ്റിക്‌സ് (മാത്തമാറ്റിക്‌സ്)/ അപ്ലൈഡ് സയന്‍സ് ആന്റ് ഹ്യൂമാനിറ്റിക്‌സ് (മാനേജ്‌മെന്റ്)/ അപ്ലൈഡ് സയന്‍സ് ആന്റ് ഹ്യൂമാനിറ്റിക്‌സ് (ഇംഗ്ലീഷ്) എന്നിവയിലാണ് യോഗ്യത വേണ്ടത്.
മാര്‍ച്ച് 30 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.
അപേക്ഷ ഫോറത്തിന്റെ ഹാര്‍ഡ് കോപ്പിയും ആവശ്യമായ രേഖകളും സഹിതമുള്ള അപേക്ഷ The Registrar, National Institute of Delhi, SectorA-7, Industrial Area,Nerala, Delhi 110040 എന്ന വിലാസത്തില്‍ അയക്കണം. ഏപ്രില്‍ 6 വരെയാണ് ഹാര്‍ഡ്‌കോപ്പി സ്വീകരിക്കുന്ന അവസാന തിയ്യതി.












Click it and Unblock the Notifications