Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത കോളേജിൽ താത്കാലിക നിയമനം, പ്രോജക്ട് അസിസ്റ്റന്റ് : തൊഴിൽ അവസരങ്ങൾ അറിയാം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ ഒമ്പതിന് രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.

വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.

job

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

എൽ ബി എസിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബി.കോം ഡിഗ്രിയും ടാലി സോഫ്ട്വെയറിൽ പരിജ്ഞാനമുള്ളവരെയുമാണ് തിരഞ്ഞെടുക്കുന്നത്.

താത്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 6 ന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ ഇൻ-ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 9539058139 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

കരാർ നിയമനം

കേരളാ ഡെവലപ്പമെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റെജിക് കൗൺസിലിലേക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ്, ജൂനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.cmdkerala.net.

ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ഉത്തരവുകളക്ക് വിധേയമായി നിയമിക്കും.

നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ അഞ്ചിന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.

സപ്പോര്‍ട്ട് എന്‍ജിനീയര്‍; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ഓഫീസുകളില്‍ ഇ-ഗ്രാന്‍റ്സ് മുഖേന വിദ്യാര്‍ഥികള്‍ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്ന പദ്ധതിയുടെ പ്രോജക്ടില്‍ കരാര്‍ വ്യവസ്ഥയില്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.ടെക്,എം.സി.എ, എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ള പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവരെയാണ് പരിഗണിക്കുന്നത്. മാസം 21,000 രൂപ ശമ്പളം ലഭിക്കും. വിശദ വിവരങ്ങളും അപേക്ഷ ഫോമും ww.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. നവംബര്‍ മൂന്നിനകം [email protected] എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9895478273

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ നവംബര്‍ ആദ്യ വാരം ആരംഭിക്കുന്ന ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് സൗജന്യ കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്രായം: 18-30 വരെ, കാലാവധി: 3-4 മാസം. അപേക്ഷകര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, ആറ്റിങ്ങല്‍ എന്നീ മുന്‍സിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസക്കാരും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരോ അല്ലെങ്കില്‍ ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. താത്പര്യമുള്ള അപേക്ഷകര്‍ 0471-2307733, 8547005050 എന്നീ നമ്പറുകളിലോ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ ഓഫീസുമായോ അല്ലെങ്കില്‍ താമസിക്കുന്ന മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+