കേരള ഹൗസില്‍ അസിസ്റ്റന്റ് എഡിറ്റര്‍ താല്‍ക്കാലിക നിയമനം
ദില്ലി: കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഡിറ്ററെ നിയമിക്കുന്നു. 89 ദിവസത്തേക്കാണ് നിയമനം. ബിരുദവും ഏതെങ്കിലും ഗവണ്മെന്റ്/ സ്വകാര്യ പബ്ലിസിറ്റി വിഭാഗത്തിലെയോ പത്രമാധ്യമ സ്ഥാപനം/ വാര്‍ത്താ ഏജന്‍സിയിലെ എഡിറ്റോറിയല്‍ വിഭാഗത്തിലേയോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത.
ഇംഗ്ലീഷിലും മലയാളത്തിലും പ്രസ് ബുള്ളറ്റിന് തയ്യാറാക്കാനും പ്രസ് പബ്ലിസിറ്റി ഹാന്‍ഡ്ഔട്ട് തയ്യാറാക്കുന്നതിനുമുള്ള കഴിവുണ്ടായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം iokhnd@gmail.com എന്ന ഇമെയിലിലേക്ക് ജനുവരി 15 വൈകിട്ട് 5 മണിയ്ക്കകം അപേക്ഷിക്കുക.
ജനുവരി 16 ന് 2 മണിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യുവില്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും വെരിഫിക്കേഷനായി ഹാജരാക്കണം. ഫോണ്‍: 011233 60 349
അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി: പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ, യുഡിഎഫ് പ്രകടനപത്രിക
ഗള്‍ഫ് ജോലി: ലൂയിസ് ബര്‍ഗര്‍ കമ്പനിയില്‍ കുവൈത്തിലും ഇറാഖിലും അഫ്ഗാനിലും ഒഴിവുകള്‍
ഡല്‍ഹി സര്‍വകലാശാലയില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍; അറിയേണ്ട കാര്യങ്ങള്‍
ജേക്കബ് തോമസ് ബിജെപി സ്ഥാനാർത്ഥി? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ജേക്കബ് തോമസ്