ഫിഷറീസ് വകുപ്പില്‍ ഓഫീസ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം: ജൂലായ് 29നകം അപേക്ഷിക്കുക
സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ -സാഫ് മുഖേന നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബിരുദവും മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് പരിജ്ഞാനവുമാണ് യോഗ്യത. അപേക്ഷകര്‍ക്ക് 45 വയസ്സ് കവിയരുത്. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ സഹിതം നോഡല്‍ ഓഫീസര്‍, സാഫ്, സി ആര്‍ സി ബില്‍ഡിംഗ്, വെള്ളയില്‍, കോഴിക്കോട് -673011 വിലാസത്തില്‍ ജൂലൈ 29 നകം അപേക്ഷിക്കണം. ഫോണ്‍ 9745100221.
അതിരപ്പള്ളിയില്‍ മഴ നനഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications