Get Updates
Get notified of breaking news, exclusive insights, and must-see stories!

കുക്കിന്റെ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം; ആഗസ്റ്റ് 13ന് മുമ്പായി അപേക്ഷിക്കുക

ചേലക്കര ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം), വടക്കാഞ്ചേരി ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (മലയാളം മീഡിയം) എന്നീ രണ്ട് ബോയ്സ് സ്‌കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കുക്ക്, ആയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ ആണിവ.

kerala

എസ് എസ് എല്‍ സിയും കെ ജി സി ഇ സര്‍ട്ടിഫിക്കറ്റുമാണ് കുക്ക് തസ്തികയുടെ യോഗ്യത. നിശ്ചിത യോഗ്യതയുടെ അഭാവത്തില്‍ പ്രവൃത്തി പരിചയവും സര്‍ട്ടിഫിക്കറ്റും ഉള്ളവരെ പരിഗണിക്കും. ഏഴാം ക്ലാസാണ് ആയ തസ്തികയുടെ യോഗ്യത. നഴ്സിംഗ് സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം.

താല്‍പര്യമുള്ള 40 വയസ്സ് പ്രായപരിധിയുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദവിവരങ്ങള്‍ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സഹിതം ഓഗസ്റ്റ് 13 വൈകിട്ട് 5 മണിക്ക് മുന്‍പായി ചേലക്കര, വടക്കാഞ്ചേരി ഗവ. എം ആര്‍ എസുകളിലോ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ എത്തിക്കണം.

Recommended Video

cmsvideo
    Kothamangalam Manasa Rakhil incident

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+