Get Updates
Get notified of breaking news, exclusive insights, and must-see stories!

കിഫ്ബിയിൽ 37500 രൂപയ്ക്ക് താത്കാലിക ജോലി; ഇപ്പോൾ തന്നെ അപേക്ഷിക്കൂ, നിരവധി ഒഴിവുകൾ വേറേയും

കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ കിഫ്ബി സഹായത്തോടെയുള്ള പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് (എം.ഇ.പി-മെക്കാനിക്കൽ) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, ശമ്പളം തുടങ്ങിയ വിവരങ്ങളറിയാം.

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദവും, എച്ച്.വി.എ.സി.യിലും ഫയർ ഫൈറ്റിംഗിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 37,500 ഏകീകൃത ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള പ്രായപരിധി ഡിസംബർ 1ന് 30 വയസ് വരെ. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 29 . ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/12/KIIFB-TC_HFWD-Notification.pdf

job2-176597

അനസ്തെറ്റിസ്റ്റ് നിയമനം

തിരുവനന്തപുരം സർക്കാർ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന Burns Unit ലെ NPPMBI പ്രൊജക്ടിലെ അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരാവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 22 രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

താൽക്കാലിക നിയമനം

എറണാകുളം ജനറൽ KSACS-SSK യിലേക്ക് സെന്റർ മാനേജർ, ഔട്ട റീച്ച് വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ഡിസംബർ 29ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. സൈക്കോളജി/ സോഷ്യൽ വർക്ക് തുടങ്ങിയ വിഷയങ്ങളിലെ ബിരുദമാണ് സെന്റർ മാനേജറുടെ യോഗ്യത. പ്ലസ് ടു വും പ്രവൃത്തി പരിചയവുമാണ് ഔട്ട് റിച്ച് വർക്കറുടെ യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0481 2386000.

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് & സിവിൽ എൻജിനിയറിങ്, അപ്രന്റിസുകളുടെ നിയമനത്തിന് ഡിസംബർ 24ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഒഴിവുകൾ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് പാർട്ട് ടൈം ഡിഗ്രി കോഴ്സ് ഓഫീസിൽ 2025-26 അധ്യയന വർഷത്തേക്ക് സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകൾ നിലവിലുണ്ട്. അതാത് വിഭാഗങ്ങളിൽ ബി.ഇ/ ബി.ടെക്ക് ബിരുദവും എം.ഇ / എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ് യോഗ്യതയുമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷ / അഭിമുഖം എന്നിവയ്ക്കായി ഡിസംബർ 30 രാവിലെ 10ന് കോളേജിലെ CGPU ഹാളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.cet.ac.in, 0471 2998391.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+