കിഫ്ബിയിൽ താത്കാലിക ജോലി വേണോ?; ഈ യോഗ്യത ഉണ്ടെങ്കിൽ അരലക്ഷം ശമ്പളം..കുടുംബശ്രീയിലും ഒഴിവ്
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ടെക്നിക്കൽ ഇൻസ്പെക്ഷൻ വിംഗിൽ (TIW) ഇൻസ്പെക്ഷൻ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്ട് പരിശോധനകൾ നടത്തുക, ഫീൽഡ് തലത്തിൽ നിരീക്ഷണം ഉറപ്പാക്കുക, സാങ്കേതിക രേഖകൾ തയ്യാറാക്കുക എന്നിവയാണ്
അപേക്ഷകർക്ക് 35 വയസ്സിൽ കൂടാൻ പാടില്ല. പ്രായപരിധി, യോഗ്യത എന്നിവ 2025 സെപ്റ്റംബർ 1 അടിസ്ഥാനമാക്കിയായിരിക്കും.യോഗ്യത-അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബി.ടെക് (സിവിൽ) ബിരുദം നേടിയിരിക്കണം. കൂടാതെ, പൊതുമേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണത്തിലോ, പ്രോജക്ട് എക്സിക്യൂഷൻ/കൺസ്ട്രക്ഷൻ മാനേജ്മെൻ്റിലോ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബി.ടെക് (സിവിൽ) ബിരുദം നേടിയിരിക്കണം. കൂടാതെ, പൊതുമേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണത്തിലോ, പ്രോജക്ട് എക്സിക്യൂഷൻ/കൺസ്ട്രക്ഷൻ മാനേജ്മെൻ്റിലോ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 50,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/09/KIIFB-Notification_TIW-Inspection-Engineer-Civil.pdf
കുടുംബശ്രീയിൽ ഒഴിവ്
കുടുംബശ്രീ സംസ്ഥാന മിഷനിൽ അക്കൗണ്ടന്റ് ഒഴിവ്. ഡി.ഡി.-ജി.കെ.വൈ. പ്രോജക്റ്റിലാണ് അവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. നിയമനം 2026 മാർച്ച് 31 വരെയാണ്. അതിനുശേഷം ഉദ്യോഗാർത്ഥിയുടെ പ്രകടനമികവ് പരിഗണിച്ച് കരാർ കാലാവധി നീട്ടാൻ സാധ്യതയുണ്ട്.
അപേക്ഷിക്കുന്നവർക്ക് ബി.കോം ബിരുദവും ഡി.സി.എ.യും ടാലിയും അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ യോഗ്യതകൾക്കൊപ്പം പ്രവൃത്തിപരിചയവും നിർബന്ധമാണ്.സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ/പ്രോജക്റ്റുകൾ അല്ലെങ്കിൽ കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/09/Kudumbashree_AccountantDDUGKY_Notification.pdf
വാക്ക് ഇൻ ഇന്റർവ്യൂ
ഭൂവിനിയോഗ വകുപ്പിൽ കൃഷി ഓഫീസർ, പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സെപ്റ്റംബർ 26 ന് കൃഷി ഓഫീസർ, 27 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), 29 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 10 ന് ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://kslub.kerala.gov.in, 0471 2307830, [email protected].
അപേക്ഷകരുടെ പ്രായപരിധി 2025 ഓഗസ്റ്റ് 31-ന് 40 വയസ്സിൽ കൂടാൻ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും. ഒക്ടോബർ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
സീനിയർ സൂപ്രണ്ട്
സിമെറ്റ് നഴ്സിങ് കോളേജുകളിൽ ഒഴിവുള്ള സിനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് സർക്കാർ/ പൊതുമേഖലാ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സീനിയർ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികയിൽ നിന്നും വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. പ്രായം 59 വയസ് കഴിയരുത്. പർച്ചേസ്/ അക്കൗണ്ട്സ്/ ബഡ്ജറ്റിംഗ്/ ഓഡിറ്റ് എന്നീ വിഭാഗങ്ങളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അക്കാദമിക് ക്വാളിഫിക്കേഷൻ, പ്രവൃത്തിപരിചയം, പെൻഷൻ പേയ്മെന്റ് ഓർഡർ, ഫീസ് അടച്ച രേഖ മുതലായവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഒക്ടോബർ 6 നകം അയക്കണം. വിവരങ്ങൾക്ക്: www.simet.in, 0471-2302400, 9446028080.












Click it and Unblock the Notifications