Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമയിൽ ജോലി; നിലമ്പൂർ എസ്റ്റേറ്റിൽ 92 ഒഴിവുകൾ..ഇപ്പോൾ അപേക്ഷിക്കാം

ശബരിമലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി നേടാം. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. യോഗ്യത, പ്രായം, പ്രതിദിന വേതനം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

വിമുക്തഭടന്മാർ, പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ് സേനകളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. ഈ സേനകളിലൊന്നിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 900 രൂപയാണ് പ്രതിദിന വേതനമായി ലഭിക്കുക. സപ്റ്റംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന ദിനം. കൂടുതൽ വിവരങ്ങൾക്ക് www.travancoredevaswomboard.org ഫോൺ 96055 13983, 94979 64855.

job2-

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, എംഎല്‍എസ്പി, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഡെവലപ്‌മെന്റ് തെറാപിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0495 2374990.

നിലമ്പൂർ എസ്റ്റേറ്റിൽ 92 എസ്റ്റേറ്റ് വർക്കർമാരുടെ ഒഴിവുകൾ

മലപ്പുറം: കാർഷിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ നിലമ്പൂർ എസ്റ്റേറ്റിലേക്ക് 92 എസ്റ്റേറ്റ് വർക്കർമാരുടെ ഒഴിവുകളുണ്ട്. എസ്റ്റേറ്റ് ജോലികൾ ചെയ്യാൻ ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായിട്ടുള്ള 18നും 50നും മധ്യേയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. റബ്ബർ ബോർഡിൽ നിന്നോ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ നിന്നോ ലഭിച്ചിട്ടുള്ള ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ സെപ്റ്റംബർ 15ന് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നിലമ്പൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ: 04931-222990.

ഓവര്‍സിയർ നിയമനം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസില്‍ ഒരു ഓവര്‍സിയറുടെ ഒഴിവുണ്ട്. യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ /ബിടെക് (സിവില്‍). അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. അഭിമുഖത്തിനായി അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 15 രാവിലെ 10.30 ന് ഹാജരാകണം.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ സര്‍വേ നടപടികള്‍ക്കായി സര്‍വേയര്‍, ചെയിന്‍മാന്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. വോക്ക് ഇന്‍ ഇന്റര്‍വ്യൂ- സര്‍വേയര്‍, ചെയിന്‍മാന്‍ യഥാക്രമം സെപ്റ്റംബര്‍ 10, 11 തീയതികളില്‍ രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. യോഗ്യത: സര്‍വേയര്‍- എസ്.എസ്.എല്‍.സി/തത്തുല്യം, ഐ.ടി.ഐ (സര്‍വേയര്‍). ഇവരുടെ അഭാവത്തില്‍ ചെയിന്‍സര്‍വേ/ മൂന്നുവര്‍ഷ ഡിപ്ലോമ (സിവില്‍) യോഗ്യതയുള്ളവരെയും പരിഗണിക്കും. ചെയിന്‍മാന്‍- ഏഴാം ക്ലാസ് വിജയം, ബിരുദം പാടില്ല. ഫോണ്‍: 0474 2793473.

സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഒ ആർ സി പദ്ധതി വഴി നടപ്പിലാക്കുന്ന ജില്ലാ റിസോഴ്സ് സെന്ററിലേക്ക് (ഡി.ആർ.സി) ഹോണറേറിയം അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ സേവനം അനുഷ്ഠിക്കുന്നതിന് സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ അപേക്ഷകൾ ക്ഷണിച്ചു. കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. തൊടുപുഴ വെങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ജില്ലാ റിസോഴ്സ് സെന്ററിലും, ജില്ലയിലെ വിവിധയിടങ്ങളും കമ്മ്യൂണിറ്റി സിറ്റിംഗ് നടത്തി സേവനം ആവശ്യമുള്ള കുട്ടികൾക്ക് വിദഗ്ദ്ധരുടെ ഡി.ആർസി എക്സ്പെർട്ട് സേവനം പാനൽ ലഭ്യമാക്കുന്നതിനുമാണ് വിപുലീകരിക്കുന്നത്. .

ക്ലിനിക്കൽ സൈക്കോളജിസ്റ്റിനുള്ള യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ സൈക്കോളജിസ്റ്റ് യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി ഓ, പൈനാവ്, ഇടുക്കി, 685603 എന്ന വിലാസത്തിലേക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയച്ചു നൽകേണ്ടതാണ്. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയതി സെപ്തംബർ 17. കൂടുതൽ വിവരങ്ങൾക്ക് 7902695901, 04862235532

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+