കേന്ദ്രസർക്കാർ സ്ഥാപനത്തിൽ കരാർ ജോലി; ഈ യോഗ്യതയുണ്ടോ? 1.80 ലക്ഷം ശമ്പളം വാങ്ങാം
എട്ടാം കേന്ദ്ര ശമ്പള കമ്മീഷനിൽ (Eighth Central Pay Commission) കൺസൾട്ടൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ 8cpc.gov.in വഴി അപേക്ഷിക്കാം. യോഗ്യത, ശമ്പളം , അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
സീനിയർ കൺസൾട്ടന്റ് (5 ഒഴിവുകൾ) തസ്തികയ്ക്ക് 10 വർഷത്തിൽ കൂടുതൽ പരിചയവും 45 വയസ്സിൽ കൂടാത്ത പ്രായപരിധിയും. കൺസൾട്ടന്റ് (5 ഒഴിവുകൾ) തസ്തികയ്ക്ക് 6 വർഷത്തിൽ കൂടുതൽ പരിചയവും 40 വയസ്സിൽ കൂടാത്ത പ്രായപരിധിയും. യുവ പ്രൊഫഷണൽ (10 ഒഴിവുകൾ) തസ്തികയ്ക്ക് 4 വർഷത്തിൽ കൂടുതൽ പരിചയവും 32 വയസ്സിൽ കൂടാത്ത പ്രായപരിധിയുമാണ് വേണ്ടത്.

ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് (HR), ഇൻഡസ്ട്രിയൽ റിലേഷൻസ് (IR) അല്ലെങ്കിൽ സമാന വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം (Master's) അല്ലെങ്കിൽ എം.ബി.എ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ, ബാർ കൗൺസിലിൽ അംഗത്വമുള്ള, നിയമ ഗവേഷണത്തിൽ പരിചയമുള്ള അല്ലെങ്കിൽ കോടതികളിലെ സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്ത പരിചയമുള്ള എൽ.എൽ.ബി. ബിരുദധാരികളെയും പരിഗണിക്കും.
എല്ലാ വിഭാഗം കൺസൾട്ടന്റുമാർക്കും എക്സെൽ പ്രസന്റേഷനുകൾ തയ്യാറാക്കാനുള്ള കഴിവ് നിർബന്ധമാണ്. ശമ്പള ഘടന, നഷ്ടപരിഹാര പാക്കേജുകൾ അല്ലെങ്കിൽ സ്ഥാപനപരമായ നിയമകാര്യങ്ങൾ കൈകാര്യം ചെയ്ത പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
കൺസൾട്ടന്റ് തസ്തികകളിലെ പ്രതിമാസ വേതനം: സീനിയർ കൺസൾട്ടന്റിന് 1,80,000 (മുഴുവൻ സമയം), 90,000 (മാസത്തിൽ 12 ദിവസം), 45,000 (മാസത്തിൽ 6 ദിവസം). കൺസൾട്ടന്റിന് 1,20,000 (മുഴുവൻ സമയം), 60,000 (12 ദിവസം), 30,000 (6 ദിവസം).യുവ പ്രൊഫഷണലിന് യഥാക്രമം 90,000 (മുഴുവൻ സമയം), 45,000 (12 ദിവസം), 22,500 (6 ദിവസം) ലഭിക്കും. ഡിയർനസ് അലവൻസ് (DA), താമസ, യാത്രാ, വിദേശയാത്ര, പേഴ്സണൽ സ്റ്റാഫ്, ചികിത്സാ ആനുകൂല്യങ്ങളൊന്നും കൺസൾട്ടന്റുമാർക്ക് ലഭ്യമല്ല.
ശമ്പളം, ഘടനകൾ, അലവൻസുകൾ, പെൻഷൻ വിശകലനം, റിപ്പോർട്ട് ഡാറ്റാ പഠനം, നിയമ ഗവേഷണം, വിവിധ മന്ത്രാലയങ്ങളുമായി ഏകോപിപ്പിക്കൽ എന്നിവയാണ് കൺസൾട്ടന്റുമാരുടെ പ്രധാന ചുമതലകൾ.ഈ വിജ്ഞാപനത്തിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ല. ഒഴിവുകൾ നികത്തുന്നതുവരെ അപേക്ഷാ പ്രക്രിയ തുടരും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ ഓപ്പൺ-എൻഡഡ് അവസരം പ്രയോജനപ്പെടുത്താം.












Click it and Unblock the Notifications