കൊച്ചിയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ ഫിഷ് പ്രോസസ്സിംഗ് ഡിവിഷനിൽ താല്‍ക്കാലിക ജോലി: ഉടന്‍ അപേക്ഷിക്കൂ
കൊച്ചിയിലെ ഭാരതീയ കൃഷി ഗവേഷണ കൗൺസിലിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സി.ഐ.എഫ്.ടി.)യില്‍ ജോലി ഒഴിവ്. ഫിഷ് പ്രോസസിങ് ഡിവിഷനിൽ വേൾഡ് ഫിഷ് പ്രോജക്ടിന്റെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയിലാണ് കോൺട്രാക്ട് വർക്കേഴ്സിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നത്. . 3 വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള ഈ തസ്തികയ്ക്ക് പ്രതിമാസം 12,000 രൂപ (കൺസോളിഡേറ്റഡ്) യാണ് ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്.
യോഗ്യത
- വിദ്യാഭ്യാസം: എസ്.എസ്.എൽ.സി
- പ്രവർത്തി പരിചയം: വാല്യൂ ആഡഡ് ഫിഷ് പ്രോഡക്ട്സ് തയ്യാറാക്കുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം.
- പ്രായപരിധി: ഇന്റർവ്യൂ തീയതിയായ 21.11.2025-ന്21-നും 45-നും ഇടയിൽ.
- പ്രായ ഇളവ്: OBC ക്ക് 3 വർഷം, SC/ST-ക്ക് 5 വർഷം (നിയമപ്രകാരം).

ഇന്റർവ്യൂ വിശദാംശങ്ങൾ
- തീയതി & സമയം:21 നവംബർ 2025, രാവിലെ 10:30 മുതൽ
- വേദി:ICAR-CIFT, സി.ഐ.എഫ്.ടി. ജംഗ്ഷൻ, മത്സ്യപുരി പി.ഒ., കൊച്ചി - 682 029
- രജിസ്ട്രേഷൻ:രാവിലെ 9:00 മുതൽ 10:00 വരെ (10:00-ന് ശേഷം രജിസ്ട്രേഷൻ അനുവദിക്കില്ല)
ഹാജരാക്കേണ്ട രേഖകള്‍
- വിശദമായ ബയോ-ഡാറ്റ (നോട്ടീസിൽ നൽകിയ ഫോർമാറ്റിൽ)
- റീസന്റ് പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ചത്
- എല്ലാ സർട്ടിഫിക്കറ്റുകളുടെയും അറ്റസ്റ്റഡ് കോപ്പികൾ (പ്രായം, വിദ്യാഭ്യാസം, പരിചയം, SC/ST/OBC സർട്ടിഫിക്കറ്റ് മുതലായവ)
- ഒറിജിനൽ സർട്ടിഫിക്കറ്റുകൾ - ഇന്റർവ്യൂവിന് മുമ്പ് വെരിഫിക്കേഷന് ഹാജരാക്കണം
നിബന്ധനകൾ
- തസ്തിക താൽക്കാലികം - ICAR നോർമ്സ് പ്രകാരം കരാർ അടിസ്ഥാനത്തിൽ.
- TA/DA അനുവദിക്കില്ല.
- കാന്‍വാസിങ് യോഗ്യത ഇല്ലാതാക്കും.
- സി.ഐ.എഫ്.ടി. ഡയറക്ടറുടെ തീരുമാനം അന്തിമം.
- തിരഞ്ഞെടുപ്പ്/നിയമനം സംബന്ധിച്ച് കത്തിടപാടുകൾ പരിഗണിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ : വെബ്സൈറ്റ്:www.cift.res.in
സൗജന്യ തൊഴില്‍ പരിശീലനം
അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്കായി സൗജന്യ തൊഴില്‍ പരിശീലനം നല്‍കും. ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/uFYfeLtSscKZaVbe8 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999658 എന്ന നമ്പറില്‍ ലഭിക്കും.
ക്ലീനിങ് സ്റ്റാഫ് നിയമനം
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലിക ക്ലീനിങ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 12ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഫോണ്‍: 0495 2721998.
ഇ-ഹെല്‍ത്ത് പദ്ധതി ട്രെയിനി നിയമനം
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക ട്രെയിനികളെ നിയമിക്കും. യോഗ്യത: മൂന്ന് വര്‍ഷ ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ. ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മന്റ് സോഫ്റ്റ്വെയര്‍ ആന്‍ഡ് ഇംപ്ലിമെന്‍േറഷനില്‍ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. അഭിമുഖം നവംബര്‍ 14ന് രാവിലെ 11.30 മുതല്‍ സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കും. ഫോണ്‍: 0495 2721998.
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡേറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്,ഓഗ്മെന്റ് റിയാലിറ്റി ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിപ്ലോമ ഇന്‍ ഓഗ്മെന്റ് റിയാലിറ്റ് വിര്‍ച്വല്‍ റിയാലിറ്റി കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://forms.gle/LPNgabsFQscD27dUA എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 6282841772, 8590118698.
അപേക്ഷ ക്ഷണിച്ചു
കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്തില്‍ 16-ാം വാര്‍ഡിലെ 108-ാം നമ്പര്‍ അങ്കണവാടിയില്‍ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ 12,13,14,15,16 വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക ഏറ്റുമാനൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും. 18-35 വയസ്സാണ് പ്രായപരിധി.
യോഗ്യതയുള്ളവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി ബുക്ക്, പ്ലസ്ടൂ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നവംബര്‍ 29 നു വൈകുന്നേരം 5-ന് മുന്‍പായി ഏറ്റുമാനൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷ നല്‍കണം.












Click it and Unblock the Notifications