താത്കാലികമെങ്കിലും സർക്കാർ ജോലി; 32,000 രൂപ വരെ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കാം
കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി.), കോ-ഓർഡിനേറ്റർ (എം.ഇ.ഡി.പി.), പ്രോജക്ട് അസോസിയേറ്റ് എന്നീ കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ഒഴിവ്, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ നോക്കാം
കോ-ഓർഡിനേറ്റർ (എം ഇ ഡി പി) (ഒഴിവ്: 1): ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, കുറഞ്ഞത് മൂന്ന് വർഷത്തെ പ്രൊഫഷണൽ പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. പ്രോജക്ട് സോഴ്സിംഗ്, പ്രോഗ്രാം കോർഡിനേഷൻ, പരിശീലന സംരംഭങ്ങൾക്കായി പങ്കാളി ഏകോപനം എന്നിവയിൽ പ്രാവീണ്യം അനിവാര്യമാണ്. പരമാവധി പ്രായം 35 വയസ്. പ്രതിമാസം 32,000 രൂപയാണ് ശമ്പളം.

പ്രോജക്ട് അസോസിയേറ്റ് (ഒഴിവ്: 1): ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, കുറഞ്ഞത് രണ്ട് വർഷത്തെ പ്രൊഫഷണൽ പരിചയം എന്നിവ ആവശ്യമാണ്. പ്രോജക്ട് സോഴ്സിംഗ്, പ്രോഗ്രാം ഏകോപനം, പങ്കാളി ഏകോപനം, മാർക്കറ്റിംഗ് കഴിവുകൾ എന്നിവയാണ് പ്രധാന യോഗ്യതകൾ. പരമാവധി പ്രായം 40 വയസ്സ്, പ്രതിമാസ ശമ്പളം 30,000 രൂപ.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 26 വൈകുന്നേരം 5.00 സി.വി. സഹിതമുള്ള ഇമെയിൽ അപേക്ഷകളും ഈ തീയതിക്ക് മുൻപ് ലഭിക്കേണ്ടതാണ്.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://forms.gle/Frx92WsgP7zRY1h4A എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/01/Notification-Recruitment-MEDP-Coordinator-and-Project-Associate-06-01-2025.pdf
മഞ്ചേരി മെഡിക്കൽ കോളേജിൽ ഒഴിവ്
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് (മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്) തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എമര്‍ജന്‍സി മെഡിസിനില്‍ ഫെല്ലോഷിപ്പ് അല്ലെങ്കില്‍ ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പാസ്സായിരിക്കണം. മൊബൈല്‍ ഐ.സി.യു ആംബുലന്‍സ് പരിചയം എന്നീ യോഗ്യതയുള്ള വർക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായപരിധി 45 വയസ്സ്. താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജനുവരി 27ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍-0483 2762037.
വാര്‍ഡ് അസിസ്റ്റന്റ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് വാര്‍ഡ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 22ന് രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്/സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള നഴ്‌സിങ് അസിസ്റ്റന്റ് കോഴ്‌സ്. പ്രായപരിധി: 20-45.
വിവിധ തസ്തികകളിൽ നിയമനം
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിലും അനുബന്ധ കേന്ദ്രങ്ങളിലും വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), സയന്റിഫിക് ഓഫീസർ, സബ് എഞ്ചിനീയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക്, സബ് സ്റ്റേഷൻ അസിസ്റ്റന്റ്, ജനറൽ ഇലക്ട്രീഷ്യൻ, ലോവർ ഡിവിഷൻ ക്ലർക്ക്, റിസപ്ഷനിസ്റ്റ്, ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്, തിയേറ്റർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. യോഗ്യത, മറ്റ് നിബന്ധനകൾ, അപേക്ഷ സമർപ്പണ രീതി തുടങ്ങിയവ www.kstmuseum.com, www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 രാത്രി 12 വരെ. കൂടുതൽ വിവരങ്ങൾക്ക് 0471-2306024, 2306025, [email protected]












Click it and Unblock the Notifications