താത്കാലികമെങ്കിലും സർക്കാർ ജോലി വേണോ?45,800 രൂപയാണ് ശമ്പളം..വേറേയും ഒഴിവുകൾ
കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KITFRA) അസിസ്റ്റന്റ് മാനേജർ (സിസ്റ്റം അഡ്മിൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇത് രണ്ട് വർഷത്തെ കരാർ നിയമനമാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 8 ആണ്.
ഒരു ഒഴിവാണ് ഉള്ളത്. കമ്പ്യൂട്ടർ സയൻസിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ആണ് യോഗ്യത. നെറ്റ്വർക്കിംഗ്, വിൻഡോസ് സെർവർ, ഡാറ്റാബേസ് മാനേജ്മെന്റ്, ഫയർവാൾ, ലിനക്സ് എന്നിവയിൽ പ്രാഗത്ഭ്യമുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റോളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 35 വയസ്സാണ്; പ്രതിമാസം 45,800 രൂപ ഏകീകൃത ശമ്പളം ലഭിക്കും.. കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2026/01/Notification-KITFRA-Recruitment-2026.pdf

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
തിരൂർ മുൻസിപ്പാലിറ്റി, വെട്ടം, തലക്കാട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായ വനിതകൾക്കും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നതും എസ്.എസ്.എൽ.സി പാസാകാത്തതുമായ വനിതകൾക്കും അപേക്ഷിക്കാം. പ്രായപരിധി 46 വയസ്സ്, അപേക്ഷിക്കേണ്ട അവസാന തിയ്യതി മാർച്ച് നാല്. കൂടുതൽ വിവരങ്ങൾക്ക് തിരൂർ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 854750639, 6238126393.
വാക് ഇൻ ഇന്റർവ്യു
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിലെ പദ്ധതികളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ് തസ്തികകളിൽ ഫെബ്രുവരി 12 രാവിലെ 10 മുതൽ അഭിമുഖം നടത്തുന്നു. ബി.എ.എസ്.എൽ.പിയാണ് സ്പീച്ച് തെറാപിസ്റ്റിനുള്ള യോഗ്യത. സൈക്കോളജി/ അപ്ലൈഡ് സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജിയിലെ എം.എസ്.സിയാണ് സൈക്കോതെറാപിസ്റ്റിനുള്ള യോഗ്യത.
യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം www.nam.kerala.gov.in നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. ഉദ്യോഗാർഥികൾ അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10 വൈകിട്ട് 5. പൂജപ്പുര സർക്കാർ ആയുർവേദ കോളജ് സ്തീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വച്ചാണ് വാക് ഇൻ ഇന്റർവ്യു. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in
സോഷ്യല്‍ വര്‍ക്കര്‍ കരാര്‍ നിയമനം
കൊല്ലം/ആലപ്പുഴ ജില്ലകളില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ രണ്ട് ഒഴിവുകളിലേക്ക് പട്ടികവര്‍ഗവിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/ ആന്ത്രോപോളജി. നിയമനകാലാവധി: ഒരു വര്‍ഷം. പ്രതിമാസം ഓണറേറിയം: 31020 രൂപ. അപേക്ഷ, യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഫെബ്രുവരി 10 നകം പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0475 2222353.
ഡ്രൈവര്‍, കണ്ടക്ടര്‍ നിയമനം
കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ (106 ഒഴിവ്), കണ്ടക്ടര്‍ (121 ഒഴിവ്) തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യത: ഡ്രൈവര്‍ കം കണ്ടക്ടര്‍ - പത്താം ക്ലാസ്/തതുല്യം, ഹെവി മോട്ടോര്‍ വാഹന ലൈസന്‍സും, ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. കണ്ടക്ടര്‍ - പ്ലസ്ടു/ തതുല്യം. കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം. പ്രായപരിധി: 25 -50 വയസ്. വേതനനിരക്ക്: ഒരു ഡ്യൂട്ടിക്ക് (എട്ടു മണിക്കൂര്‍) 715 രൂപ. വനിതകളെയും പരിഗണിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 11 നകം ഹാജരാകണം. ഫോണ്‍: 0474 2746789.
-
നാവികസേനയില്‍ അഗ്നിവീറാകാം.. ആര്‍ക്കൊക്കെ അപേക്ഷിക്കം? അറിയേണ്ടതെല്ലാം -
കൊച്ചിൻ പോർട് ട്രെസ്റ്റിൽ വീണ്ടും നിരവധി ഒഴിവുകൾ; 2.20 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരത്ത് ജോലി ഒഴിവ്; ഈ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം..70,000 രൂപ വരെ ശമ്പളം -
ബിരുദമുണ്ട്; ജോലിയില്ല: ജോലിയുള്ളവര്‍ക്ക് സ്ഥിര ശമ്പളമില്ല; രാജ്യത്ത് ജോലിയില്ലാത്ത ബിരുദധാരികള്‍ 1.1 കോടി -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം












Click it and Unblock the Notifications